തെരു ഗണപതി ക്ഷേത്രം ഇല്ലാതാക്കാനുള്ള നീക്കം ഉപേക്ഷിക്കണം; പത്മശാലിയ സംഘം

പേരാവൂർ: വിമാനത്താവളം റോഡ് വികസനത്തിയായി തെരു ഗണപതി ക്ഷേത്രം ഇല്ലാതാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് പത്മശാലിയ സംഘം ഇരിട്ടി താലൂക്ക് കൗൺസിൽ യോഗം ആവശ്യപ്പെട്ടു. തെരു സാംസ്‌കാരിക നിലയത്തിൽ സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.കെ. വിജയൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ടി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മിറ്റിയംഗം രവീന്ദ്രൻ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് സെക്രട്ടറി പവിത്രൻ തൈക്കണ്ടി, പാല ബാലൻ, കിഷോർ കുമാർ, മധു കോമരം, ഗംഗാധരൻ ചെട്ട്യാർ, സതീശൻ പുതിയേട്ടി, ചേമ്പൻ ആണ്ടി എന്നിവർ സംസാരിച്ചു.