പേരാവൂർ കൊട്ടംചുരം ദാറുസ്സലാം മദ്രസയുടെ നവീകരിച്ച കെട്ടിടോദ്ഘാടനം

പേരാവൂർ: കൊട്ടംചുരം ദാറുസ്സലാം മദ്രസയുടെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തി. പേരാവൂർ ജുമാ മസ്ജിദ് ഖത്തീബ് മൂസ മൗലവി, കൊട്ടംചുരം ജുമാ മസ്ജിദ് ഖത്തീബ് അസ്ലം ഫൈസി, സൈതലവി മുസ്ലിയാർ കൊട്ടംചുരം എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. പേരാവൂർ മഹല്ല് പ്രസിഡന്റ് യു.വി. റഹീം അധ്യക്ഷത വഹിച്ചു.
മഹല്ല് സെക്രട്ടറി കെ.പി. അബ്ദുൾ റഷീദ്, ട്രഷറർ പൂക്കോത്ത് അബൂബക്കർ, മുരിങ്ങോടി ജുമാ മസ്ജിദ് ഖത്തീബ് മുസമ്മിൽ ഇർഫാനി അൽ മഖ്ദൂമി, ചെവിടിക്കുന്ന് മഹല്ല് ഖത്തീബ് അബ്ദുൾ അസീസ് ഫൈസി, മുരിങ്ങോടി മഹല്ല് സെക്രട്ടറി പി.പി. ഷമാസ്, ചെവിടിക്കുന്ന് മഹല്ല് സെക്രട്ടറി സലാം പാണമ്പ്രോൻ, അരിപ്പയിൽ മുഹമ്മദ് ഹാജി, പുതിയാണ്ടി അബ്ദുള്ള, ആലിക്കുട്ടി കരിങ്കപ്പാറ, കെ. കുഞ്ഞുമുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.