അങ്കണവാടി വര്‍ക്കര്‍; ഇന്റര്‍വ്യൂ 26ന്

തലശ്ശേരി ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയില്‍ വരുന്ന തലശ്ശേരി മുനിസിപ്പാലിറ്റിയിലെ അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് ജൂലൈ 18ന് നടത്താനിരുന്ന ഇന്റര്‍വ്യൂ 26ന് രാവിലെ 9.30 മുതല്‍ ഉച്ചക്ക് 12 മണി വരെ തലശ്ശേരി മുനിസിപ്പല്‍ ഓഫീസില്‍ നടക്കുമെന്ന് തലശ്ശേരി ശിശുവികസന പദ്ധതി ഓഫീസര്‍ അറിയിച്ചു.
അപേക്ഷ സമര്‍പ്പിച്ചവര്‍ അഭിമുഖ കത്തും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും മറ്റ് അനുബന്ധ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഹാജരാകണം.
കൂടാതെ അപേക്ഷ സമര്‍പ്പിച്ചിട്ടും ഇതുവരെയും അഭിമുഖ കത്ത് ലഭിക്കാത്തവര്‍ക്കും 26ന് നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കാവുന്നതാണ്. ഫോണ്‍: 0490 2344488.