THALASSERRY
കേരള ഖരമാലിന്യ പരിപാലന പദ്ധതി; രൂപരേഖ തയാറാക്കാൻ തലശ്ശേരി നഗരസഭ

തലശ്ശേരി: നഗരസഭാതല ഖരമാലിന്യ പരിപാലന രൂപരേഖ (എസ്.ഡബ്ല്യു.എം പ്ലാൻ) തയാറാക്കുന്നതിന്റെ ഭാഗമായുള്ള സ്റ്റേക്ക് ഹോൾഡേഴ്സ് കൺസൾട്ടേഷൻ യോഗം സംഘടിപ്പിച്ചു. നഗരസഭകളിൽ മാലിന്യ സംസ്കരണ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാർ വിഭാവനം ചെയ്ത പദ്ധതിയാണ് കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെ.എസ്.ഡബ്ല്യു.എം പി).
ലോക ബാങ്ക്, ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് എന്നിവയുടെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ഖരമാലിന്യ പരിപാലന രംഗത്തെ പ്രശ്നങ്ങൾക്കും വെല്ലുവിളികൾക്കും സമഗ്രമായ പരിഹാരം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നഗരങ്ങളിലെ മാലിന്യ സംസ്കരണ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനും ആധുനിക ശാസ്ത്രീയ സാങ്കേതിക സംവിധാനങ്ങൾ ഒരുക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി.
കേരളത്തിലെ 87 നഗരസഭകളിലും ആറ് കോർപ്പറേഷൻ പരിധിയിലുമായി കഴിയുന്ന 75 ലക്ഷത്തോളം പേർക്ക് ഈ പദ്ധതിയുടെ ഗുണം ലഭിക്കും.
ആറ് വർഷ കാലയളവിൽ പൂർത്തിയാകുന്ന പദ്ധതിക്ക് എല്ലാ നഗരസഭകളിലും നഗരസഭാതല ഖരമാലിന്യ പരിപാലന രൂപരേഖ തയാറാക്കും. മുഖ്യമന്ത്രിയുടെ നൂറുദിന കർമ പദ്ധതിയുടെ ഭാഗമായി കേരളത്തിൽ 30 മുനിസിപ്പാലിറ്റികളെ ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്തതിൽ ജില്ലയിൽ തലശ്ശേരി, കൂത്തുപറമ്പ്, ആന്തൂർ നഗരസഭകളാണ് ഉൾപ്പെട്ടിരിക്കുന്നത്. തലശ്ശേരി നഗരസഭയിലെ ഉദ്ഘാടനം ചെയർപേഴ്സൻ കെ.എം. ജമുനാറാണി നിർവഹിച്ചു.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ടി.കെ. സാഹിറ അധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി എൻ. സുരേഷ് കുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എൻ. രേഷ്മ, എം.വി. ജയരാജൻ, ഷബാന ഷാനവാസ്, കൗൺസിലർമാർ കെ.എസ്.ഡബ്ലു.എം.പി ഡെപ്യൂട്ടി ജില്ല കോഓഡിനേറ്റർ ഷിന്റ, ഇ. വിനോദ്കുമാർ, കെ. പ്രമോദ്, ധനേഷ്, ഡോ.അഭിഷേക്, വിപിൻ എന്നിവർ സംസാരിച്ചു.
കെ.ടി. ജിജു, ധനേഷ്, പറശ്ശിൻരാജ്, ബാലമുകേഷ്, സുരേഷ് കുമാർ, നാഗേഷ് നന്ദാൽ, ഗ്രീന ജോസ് എന്നിവർ ഗ്രൂപ് ചർച്ചകൾക്ക് നേതൃത്വം നൽകി. വ്യാപാരി വ്യവസായി പ്രതിനിധികൾ, കുടുംബശ്രീ, ഹരിത കർമസേന, രാഷ്ട്രീയ പ്രവർത്തകർ, ക്ലബ് ഭാരവാഹികൾ, സാമൂഹിക, സന്നദ്ധ സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Breaking News
തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
Breaking News
തലശ്ശേരി ഹെഡ് പോസ്റ്റോഫീസ് കെട്ടിടത്തിൽ താത്കാലിക ജീവനക്കാരൻ തൂങ്ങിമരിച്ച നിലയിൽ

തലശ്ശേരി : ഹെഡ് പോസ്റ്റ് ഓഫീസ് കെട്ടിടത്തിൽ താത്കാലിക ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പാർട്ട് ടൈം സ്വീപ്പർ തലശ്ശേരി പപ്പൻ പീടികയ്ക്ക് സമീപത്തെ വി.ഗംഗാധരൻ (67) ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറൽ ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി.
THALASSERRY
ലോഗൻസ് റോഡ് കോൺക്രീറ്റ് പ്രവൃത്തി; 19 മുതൽ ഒരുമാസം തലശ്ശേരി നഗരത്തിൽ ഗതാഗത ക്രമീകരണം

തലശ്ശേരി: നഗരത്തിലെ ലോഗൻസ് റോഡ് കോൺക്രീറ്റ് പ്രവൃത്തി ഏപ്രിൽ 19ന് തുടങ്ങുന്നതിനാൽ ഒരു മാസം ഇതുവഴിയുള്ള ഗതാഗതം നിർത്തി വെയ്ക്കും. നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ക്രമീകരണം ഇങ്ങനെ:
1. കോഴിക്കോട്, വടകര ഭാഗത്ത് നിന്നു വരുന്ന ബസ്സുകൾ സെയ്‌ദാർ പള്ളി, രണ്ടാം ഗേറ്റ്, എവികെ നായർ റോഡ് വഴി പുതിയ ബസ്സ്റ്റാന്റിൽ പ്രവേശിക്കണം (വൺ വേ).
2. തലശ്ശേരി ഭാഗത്ത് നിന്നു വടകരയിലേക്ക് പോകേണ്ട ബസ്സുകൾ എൻസിസി റോഡ്, ഒവി റോഡ്, പഴയ ബസ്സ് സ്റ്റാൻ്റ്, ട്രാഫിക്ക് യൂണിറ്റ് ജങ്ഷൻ, മട്ടാമ്പ്രം, സെയ്ദാർ പള്ളി വഴി പോകണം.
3. തലശ്ശേരി ഭാഗത്ത് നിന്നു കോഴിക്കോട് ഭാഗത്തേക്ക്പോകേണ്ട ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകൾ സംഗമം ജംഗ്ഷൻ- ചോനാടം ബൈപാസ് റോഡ് വഴി പോകണം.
4. കണ്ണൂർ, അഞ്ചരക്കണ്ടി, മേലൂർ എന്നീ ഭാഗങ്ങളിൽനിന്നു തലശ്ശേരി ഭാഗത്തക്ക് വരുന്ന ബസ്സുകൾ കൊടുവള്ളിവീനസ് ജങ്ഷനിൽ നിന്ന് സംഗമം ജംങ്ഷൻ, ഒ വി റോഡ്, എൻസിസി റോഡ് വഴി പുതിയ ബസ്റ്റാൻ്റിൽ പ്രവേശിക്കണം.
5. കണ്ണൂർ, അഞ്ചരക്കണ്ടി, മേലൂർ എന്നീ ഭാഗങ്ങളിലേക്ക് പോകേണ്ട ബസ്സുകൾ സാധാരണ പോകുന്ന വഴി തന്നെ പോകണം. (ഒ വി റോഡ്, പഴയ ബസ്സ് സ്റ്റാന്റ്)
6. നാദാപുരം, പാനൂർ ഭാഗങ്ങളിൽനിന്നു വരുന്ന ബസ്സുകൾ മഞ്ഞോടി, ടൌൺ ബാങ്ക്, മേലൂട്ട് മഠപ്പുര വഴി പുതിയ ബസ്റ്റാന്റിൽ പ്രവേശിക്കണം.
7. നാദാപുരം, പാനൂർ എന്നീ ഭാഗങ്ങളിലേക്ക് പോകേണ്ട ബസ്സുകൾ സദാനന്ദ പൈ, സംഗമം ജങ്ഷൻ, ടൌൺഹാൾ ജങ്ഷൻ, ടൌൺ ബാങ്ക് വഴി പോകണം.
8. കണ്ണൂർ ഭാഗത്ത് നിന്നു കോഴിക്കോട് ഭാഗത്തേക്കും കോഴിക്കോട് ഭാഗത്ത് നിന്നു കണ്ണൂർ ഭാഗത്തേക്കും പോകുന്ന ലോറികൾ ഉൾപ്പെടെയുള്ള മറ്റ് വാഹനങ്ങൾ തലശ്ശേരി ടൗണിൽ പ്രവേശിക്കാതെ ബൈപ്പാസ് വഴി പോകണം.
9. കീർത്തി ഹോസ്‌പിറ്റൽ ഭാഗത്ത് എൻസിസി റോഡിൽ പാർക്ക് ചെയ്യുന്ന ഓട്ടോറിക്ഷകൾ വധു, എസ്ബിഐ റോഡിൽ പാർക്ക് ചെയ്യണം.
10. മഞ്ഞോടിയിലുള്ള 2 ഓട്ടോ പാർക്കിങ് കേന്ദ്രങ്ങൾ ഒന്നായി ക്രമപ്പെടുത്തും. (കള്ളു ഷാപ്പിന്റെ ഭാഗത്തുള്ളത് ഒഴിവാക്കും).
11. സംഗമം ജങ്ഷനിലുള്ള ഓട്ടോ പാർക്കിംഗ് നിലവിലുള്ളസ്ഥലത്ത് നിന്നു മാറ്റി ബാറ്റാ ഷോ റൂമിൻ്റെ ഇടത് വശം, ബ്രിഡ്‌ജിന് താഴെയായി ക്രമീകരിക്കും.
12. മിഷൻ ഹോസ്‌പിറ്റലിന് മുൻവശത്തുള്ള ഓട്ടോ പാർക്കിംഗ് റെയിൽവേ പ്രവേശന കവാടത്തിന്സമീപത്ത് വൺ വേ ആയി ക്രമീകരിക്കും.
13. രണ്ടാം ഗേറ്റ്- സെയ്‌ദാർ പള്ളി റോഡിൽ സെയ്‌ദാർ പള്ളി ഭാഗത്തേക്കുള്ള ഗതാഗതം താൽകാലികമായി നിരോധിക്കും.
14. മട്ടാമ്പ്രം ഭാഗത്ത് ചരക്ക് കയറ്റി ഇറക്ക് ജോലി രാവിലെ 10 മണിക്ക് മുമ്പായി ചെയ്‌ത് തീർക്കണം.
15. കൂത്തുപറമ്പ് ഭാഗത്ത് നിന്നു പർച്ചേസിനും മറ്റുമായി തലശ്ശേരി ടൌണിലേക്ക് വരുന്നതായസ്വകാര്യ വാഹനങ്ങൾക്ക് ടൌൺ ഹാൾ ജംഗ്ഷന് സമീപത്തുള്ള പഴയ സർക്കസ് ഗ്രൌണ്ടിൽ സൌജന്യമായി പാർക്ക് ചെയ്യാം.
16. പാനൂർ ഭാഗത്ത് നിന്നു പർച്ചേസിനും മറ്റുമായി തലശ്ശേരി ടൌണിലേക്ക് വരുന്ന സ്വകാര്യ വാഹനങ്ങൾ ടൌണിലെ തിരക്ക് ഒഴിവാക്കുന്നതിനായി ടൌൺ ബാങ്കിനു മുൻവശത്തായുള്ള ഗ്രൌണ്ടിൽ സൌജന്യമായി പാർക്ക് ചെയ്യാം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്