കേളകം ടൗണിൽ നിരീക്ഷണ കാമറയൊരുക്കുന്നു

കേളകം: ടൗണിലും പരിസരപ്രദേശങ്ങളിലും മോഷണം ഉൾപ്പെടെ കുറ്റകൃത്യങ്ങൾ തടയുന്നതിനും ട്രാഫിക് നിയന്ത്രണം സുഗമമാക്കുന്നതിനും വേണ്ടി സി.സി.ടി.വി കാമറകൾ സ്ഥാപിക്കുന്നതിനായി യോഗം ചേർന്നു.
കേളകം പൊലീസിന്റെ നേതൃത്വത്തിലാണ് യോഗം വിളിച്ചു ചേർത്തത്. കേളകം എസ്.എച്ച്.ഒ ജാൻസി മാത്യു, എസ്.ഐ സുനിൽ വളയങ്ങാടൻ, വിവിധ വ്യാപാരി നേതാക്കളായ കൊച്ചിൻ രാജൻ, ജേക്കബ് ചോലമറ്റം, ടി. ലാവണ്യ, സുരേഷ് ബാബു, രവീന്ദ്രൻ നായർ, സുമേഷ് തത്തുപാറ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
കാമറകളുടെയും മറ്റ് അനുബന്ധ സാധനങ്ങളുടെയും എസ്റ്റിമേറ്റ് എടുക്കുന്നതിനും കൂടുതൽ വ്യാപാരികളെയും മറ്റു വ്യാപാര ഇതര സ്ഥാപനങ്ങളെയും ഉദ്യമത്തിൽ പങ്കെടുപ്പിക്കുന്നതിനും വിപുലമായ യോഗം വിളിക്കുന്നതിനും തീരുമാനിച്ചു.