കേളകം സെയ്ൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ പൂർവ്വ വിദ്യാർത്ഥികൾ ഡോ. മനോജ്കുമാറിനെ ആദരിച്ചു

കേളകം: കേരള ഗവൺമെന്റ് ഹോമിയോ മെഡിക്കൽ ഓഫീസേർസ് അസോസിയേഷന്റെ 2022-23 വർഷത്തെ ഔട്ട് സ്റ്റാൻഡിംഗ് ഡ്യൂട്ടി കോൺഷ്യസ് ഓഫീസർ അവാർഡിന് അർഹനായ ഡോ. ടി. ജി മനോജ് കുമാറിനെ കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ആദരിച്ചു.
കർത്തവ്യ നിർവഹണത്തിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തന മികവിനാണ് ഈ അവാർഡ് ലഭിച്ചത്. ഡോ. ടി. ജി മനോജ് കുമാർ കേളകം സെന്റ് തോമസ് ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്.
നല്ലൊരു മെഡിക്കൽ ഓഫീസർ എന്നതിനോടൊപ്പം, എഴുത്തുകാരൻ, മോട്ടിവേഷൻ ട്രെയിനർ, പരിസ്ഥിതി പ്രവർത്തകർ എന്നീ മേഖലകളിലും മികച്ച പ്രവർത്തനം കാഴ്ചവെച്ചിട്ടുണ്ട്.
സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിയിൽ മാനേജർ ഫാ. വര്‍ഗീസ് കവണാട്ടേല്‍ മൊമെന്റോ നൽകി ആദരിച്ചു. ഹെഡ്മാസ്റ്റർ എം. വി മാത്യു, സ്റ്റാഫ് സെക്രട്ടറി ഫാ. എൽദോ ജോൺ, കെ. സി ജോസഫ് എന്നിവർ സംസാരിച്ചു.