ഓട്ടോറിക്ഷ തൊഴിലാളികളുടെ കോര്‍പറേഷന്‍ ഓഫീസ് മാര്‍ച്ച് 26ന്
        കണ്ണൂർ : കണ്ണൂര്‍ കോര്‍പറേഷന്‍ അതിര്‍ത്തിയില്‍ പാര്‍ക്ക് ചെയ്തു സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷ തൊഴിലാളികളെ അപമാനിക്കുന്നതിനും കുറ്റവാളികളായി ചിത്രീകരിക്കുന്ന കോര്‍പറേഷന്‍ മേയറുടെ പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് 26ന് രാവിലെ 10ന് കാള്‍ടെക്‌സ് കേന്ദ്രീകരിച്ച് ഓട്ടോറിക്ഷ തൊഴിലാളികളുടെ കോര്‍പറേഷന്‍ ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്താന്‍ ഓട്ടോറിക്ഷ തൊഴിലാളി സംയുക്ത ട്രേഡ് യൂണിയന്‍ സമിതി തീരുമാനിച്ചു.
യോഗത്തില്‍ കെ.പി. സത്താര്‍ അധ്യക്ഷത വഹിച്ചു. എ.വി. പ്രകാശൻ, കെ. ജയരാജന്‍, കെ. പ്രവീണ്‍, സി. ഷരീഫ്, കെ. രാജീവൻ, സി.കെ. ശശികുമാര്‍, പി. ജിതിൻ, എന്‍. ലക്ഷ്മണന്‍, വി.വി. മഹമൂദ്, എ. സുരേന്ദ്രൻ, ടി. മുസ്തഫ എന്നിവര്‍ പ്രസംഗിച്ചു.
ഓട്ടോറിക്ഷകള്‍ക്ക് മതിയായ പാര്‍ക്കിംഗ് സ്ഥലവും പാര്‍ക്കിംഗ് ബോര്‍ഡുകളും സ്ഥാപിക്കുക, ഓട്ടോസ്റ്റാൻഡ് വേര്‍തിരിക്കുന്നതിനു ഡിവൈഡര്‍ സ്ഥാപിക്കുക, വെട്ടിപ്പൊളിച്ചതും പൊട്ടിത്തകര്‍ന്നതുമായ റോഡുകള്‍ ഉടന്‍ റിപ്പയര്‍ ചെയ്യുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് സമരം നടത്തുക. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുo.
