പ്രൊഫ. പി. ടി രവീന്ദ്രൻ നിര്യാതനായി

Share our post

തളിപ്പറമ്പ്‌:കണ്ണൂർ സർവകലാശാല മുൻ പ്രൊ വൈസ് ചാൻസലറും പാലയാട്‌ മാനേജ്‌മെന്റ്‌ വിഭാഗം മേധാവിയുമായിരുന്ന പ്രൊഫ. പി. ടി രവീന്ദ്രൻ (64) നിര്യാതനായി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ശനിയാഴ്ച്ച പകൽ മൂന്നിന്‌ തളിപ്പറമ്പ്‌ തൃച്ഛബരം എൻ.എസ്‌.എസ്‌ ശ്‌മശാനത്തിൽ.

കണ്ണൂർ എസ്‌.എൻ കോളേജ്‌ അധ്യാപകനായിരുന്നു. 2000ൽ കണ്ണൂർ സർവകലാശാല മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം ആരംഭിച്ചതു മുതൽ അവിടെ പ്രൊഫസർ. 2018 മുതൽ 2020 വരെ സർവകലാശാല പ്രൊ വൈസ് ചാൻസലറായി പ്രവർത്തിച്ചു.

മികച്ച അധ്യാപകനും ഗവേഷക മാർഗദർശിയുമായിരുന്നു. കണ്ണൂർ സർവകലാശാല ജർമനിയിലെ കാൽവ്, റീഡ്ലിങ്കൻ സർവകലാശാലകളുമായി അക്കാദമിക്ക് വിനിമയപദ്ധതി ആവിഷ്‌കരിച്ച്‌ നടപ്പാക്കിയത് ഇദ്ദേഹം വകുപ്പ് തലവനായിരുന്ന കാല ഘട്ടത്തിലാണ്. നാട്ടിക എസ്‌.എൻ കോളേജിലും സേവനമനുഷ്‌ഠിച്ചു.

ചുഴലിയിലെ പരേതനായ പി .പി കുഞ്ഞിക്കണ്ണൻ നമ്പ്യാരുടെയും പി. ടി മീനാക്ഷി അമ്മയുടെയും മകനാണ്. ഭാര്യ: എൻ. സജിത(റിട്ട. പ്രിൻസിപ്പൽ, കോഴിക്കോട്‌ സാമൂതിരി ഹയർ സെക്കൻഡറി സ്കൂൾ). മകൾ: ഹൃദ്യ രവീന്ദ്രൻ(വിദ്യാർഥിനി). സഹോദരങ്ങൾ: പി. ടി ഗംഗാധരൻ, പ്രഭാകരൻ, രത്നാകരൻ, മോഹൻദാസ്, പ്രേമരാജൻ, പ്രീതകുമാരി, അമൃതകുമാരി.

മൃതദേഹം ശനിയാഴ്ച്ച രാവിലെ ഒമ്പതിന്‌ കോഴിക്കോട്‌ മായനാട്ടെ വസതിയിൽ നിന്ന്‌ തളിപ്പറമ്പിലേക്ക്‌ കൊണ്ടുവരും. പകൽ 12.30 മുതൽ 2.30 വരെ തളിപ്പറമ്പ്‌ പിഡബ്ല്യുഡി റസ്‌റ്റ്‌ഹൗസിനു സമീപത്തെ തറവാട്ട് വീട്ടിൽ പൊതുദർശനത്തിന് വയ്‌ക്കും


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!