Kerala
സ്വത്ത് തര്‍ക്കത്തിനിടെ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ ഭർതൃസഹോദരങ്ങൾ പിടിയില്‍

തിരുവനന്തപുരം : വര്‍ക്കല അയിരൂരില്‍ സ്വത്തുതർക്കത്തിനിടെ വീട്ടമ്മയെ മർദിച്ചുകൊന്ന ഭർതൃസഹോദരങ്ങൾ അറസ്റ്റിൽ. വർക്കല ഇലകമൺ അയിരൂർ കളത്തറ എം.എസ് വില്ലയിൽ ലീനാമണി (56) കൊല്ലപ്പെട്ട സംഭവത്തിൽ ഒന്നും രണ്ടും പ്രതികളായ കളത്തറ ഷഹാന മൻസിൽ ഷാജി (46), എം.എസ്. വില്ലയിൽ അബ്ദുൽ അഹദ് (41) എന്നിവരാണ് അറസ്റ്റിലായത്. ലീനാമണിയുടെ ഭർത്താവ് പരേതനായ സിയാദിന്റെ സഹോദരങ്ങളാണിവർ. മറ്റൊരു പ്രതി മുഹ്സിൻ ഒളിവിലാണ്. അഹദിന്റെ ഭാര്യകൂടിയായ നാലാം പ്രതി കളത്തറ എം.എസ് വില്ലയിൽ റഹീന (32) നേരത്തേ അറസ്റ്റിലായിരുന്നു. റഹീനയ്ക്കും കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളതായി പൊലീസ് പറഞ്ഞു.
16ന് പകലാണ് സംഭവം നടന്നത്. ലീനാമണിയുടെ ഭർത്താവ് സിയാദ് ഒന്നരവർഷം മുമ്പാണ് മരിച്ചത്. സിയാദിന്റെ പേരിലുള്ള സ്വത്തുക്കൾ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് സഹോദരന്മാരായ അഹദ്, ഷാജി, മുഹ്‌സിൻ എന്നിവർ വീട്ടിലെത്തി ലീനാമണിയെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുക പതിവായിരുന്നു. ഇതുസംബന്ധിച്ച് കോടതിയിൽ കേസുണ്ടായിരുന്നു. കോടതിയിൽനിന്നുള്ള സംരക്ഷണ ഉത്തരവ് പൊലീസ് വീട്ടിലെത്തിച്ചതിന്റെ പിറ്റേന്നാണ് ലീനാമണി കൊല്ലപ്പെട്ടത്. സംരക്ഷണ ഉത്തരവിന് പിന്നാലെയായിരുന്നു കൊലപാതകം
കോടതിയിൽനിന്ന് സംരക്ഷണം നേടിയതോടെയാണ് ലീനാമണിയോട് ഇവർക്ക് വിരോധമേറിയത്. 40 ദിവസം മുമ്പ് അഹദും ഭാര്യ റഹീനയും കുടുംബമായി ലീനാമണിയുടെ വീട്ടിൽ അതിക്രമിച്ച് കയറി താമസമാക്കി. പതിവുപോലെ ഞായറാഴ്ച രാവിലെയും ഇവർ ലീനാമണിയോട് വഴക്കിട്ടു. തുടർന്ന് ലീനാമണി ബന്ധുവിന്റെ വിവാഹത്തിന് പോകാൻ ഒരുങ്ങവെ അഹദ് ഷാജിയെയും മുഹ്സിനെയും വിളിച്ചുവരുത്തി ഇരുമ്പ് കമ്പി കൊണ്ട് അടിക്കുകയായിരുന്നു. ലീനാമണിയോടൊപ്പം 20 വർഷമായി താമസിക്കുന്ന സരസമ്മയാണ് സംഭവത്തിന് ദൃക്‌സാക്ഷി. ബഹളം വച്ചപ്പോൾ വായിൽ തുണി തിരുകിയതായും സരസമ്മ പറഞ്ഞു. തടയാൻ ശ്രമിച്ച സരസമ്മയെയും ഇവർ മർദിച്ചു. ലീനാമണിയുടെ ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ വാതിലുകളും ജനാലകളും അടച്ച്പൂട്ടിയായിരുന്നു മർദനം. ശരീരമാസകലം മർദനമേറ്റ് രക്തമൊഴുകി. ലീനാമണിക്ക് ബോധം പോയതോടെയാണ് മർദനം അവസാനിപ്പിച്ചതെന്നും സരസമ്മ പറഞ്ഞു. സംഭവത്തിൽ പരിക്കേറ്റ സരസമ്മ ചികിത്സയിലാണ്. ലീനാമണിക്കൊപ്പമാണ് ഇവരെയും ആശുപത്രിയിലെത്തിച്ചത്. കൊലപാതകം നടന്ന വീട് റൂറൽ എസ്.പി ഡി. ശിൽപ സന്ദർശിച്ചിരുന്നു. കൊലപ്പെടുത്താൻ ഉപയോഗിച്ച ഇരുമ്പുകമ്പിയും പൊലീസ് കണ്ടെടുത്തിരുന്നു.
Kerala
മണ്ണാർക്കാട് സ്വദേശിയെ കശ്മീരിലെ വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ സ്വദേശിയായ യുവാവിനെ ജമ്മുകശ്മീരിൽ മരിച്ചനിലയില്‍ കണ്ടെത്തി. കരുവാന്‍തൊടി മുഹമ്മദ് ഷാനിബ് (28) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഗുല്‍മാര്‍ഗ് സ്റ്റേഷനില്‍ നിന്ന് വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ വിവരം അറിയുന്നത്. ബാംഗ്ലൂരില്‍ വയറിങ് ജോലിക്കാരനായിരുന്നു ഷാനിബ്. ജോലിക്ക് പോവുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍നിന്ന് പോയതെന്ന് വീട്ടുകാർ പറയുന്നു. പുല്‍വാമയിൽ വനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കണ്ടെത്തുമ്പോൾ മൃതദേഹത്തിന് പത്തുദിവസത്തോളം പഴക്കമുണ്ടായിരുന്നെന്നും പോലീസ് അറിയിച്ചു. യുവാവ് എങ്ങനെ ഇവിടെയെത്തിയതെന്നുള്‍പ്പടെയുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Kerala
നയിക്കാൻ സ്ത്രീകൾ: സംസ്ഥാന തദ്ദേശ തെരഞ്ഞെടുപ്പ്: 602 അധ്യക്ഷ പദങ്ങളിലും സ്ത്രീ സംവരണം; കണക്കുകൾ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ത്രീകൾക്കും പട്ടികജാതി-വർഗ വിഭാഗ ങ്ങൾക്കും സംവരണം ചെയ്ത അധ്യക്ഷരുടെ എണ്ണം നിശ്ചയിച്ചു. 941 പഞ്ചായത്തുകളിൽ 471 ലും സ്ത്രീകൾ പ്രസിഡന്റ്റാകും. 416 പഞ്ചായത്തിൽ പ്രസിഡൻ്റ് പദത്തിൽ സംവരണമില്ല. തദ്ദേശഭരണ വകുപ്പാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്.
വനിതാ അധ്യക്ഷർ
പഞ്ചായത്ത് -471
ബ്ലോക്ക് -77
മുനിസിപ്പാലിറ്റി-44
കോർപ്പറേഷൻ-3
ജില്ലാ പഞ്ചായത്ത്-7
ആകെ-602 അധ്യക്ഷ പദങ്ങളാണ് ത്രിതല പഞ്ചായത്ത് സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് ലഭിക്കുക. ആകെ 14 ജില്ലാ പഞ്ചായത്തിൽ 7 വനിതകളും ഒരിടത്ത് പട്ടിക ജാതി വിഭാഗത്തിൽ നിന്നുള്ള അംഗവും പ്രസിഡന്റ്റാകും. ആറ് കോർപ്പറേഷനുകളിൽ മൂന്നിടത്ത് വനിതകൾ മേയർമാരാകും, 87 മുനിസിപ്പാലിറ്റികളിൽ 44 മുനിസിപ്പാലിറ്റികളിൽ വനിതകൾ അധ്യക്ഷരാകും. പട്ടികജാതിക്ക് ആറ്, അതിൽ മൂന്ന് അധ്യക്ഷ പദവികൾ സ്ത്രീകൾക്ക് നിശ്ചയിച്ചു. ഒരു മുനിസിപ്പാലിറ്റിയിൽ പട്ടിക വർഗം വിഭാഗത്തിനാണ് അധ്യക്ഷ സ്ഥാനം.
Kerala
തിരുവനന്തപുരത്ത് യുവ സംവിധായകൻ മൂന്ന് കിലോഗ്രാം കഞ്ചാവുമായി പിടിയിൽ

തിരുവനന്തപുരം: യുവ സംവിധായകൻ കഞ്ചാവുമായി പിടിയിൽ. തിരുവനന്തപുരം നേമം സ്വദേശി അനീഷാണ് പിടിയിലായത്. മൂന്ന് കിലോഗ്രാം കഞ്ചാവ് എക്സൈസ് ഉദ്യോഗസ്ഥർ അനീഷിന്റെ കൈയിൽ നിന്ന് പിടിച്ചെടുത്തു. നേമത്തെ വീട്ടിൽ നടത്തിയ പൊലീസ് പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ‘ഗോഡ്സ് ട്രാവൽ’ എന്ന റിലീസാകാനിരിക്കുന്ന സിനിമയുടെ സംവിധായകനാണ് പിടിയിലായ അനീഷ്.
അതേസമയം കണ്ണൂര്‍ പയ്യന്നൂരിൽ കഞ്ചാവുമായി സിനിമ പ്രവര്‍ത്തകൻ പിടിയിലായി. അസോസിയേറ്റ് ഡയറക്ടറായ നദീഷ് നാരായണനെയാണ് 115 ഗ്രാം കഞ്ചാവുമായി എക്സൈസ് പിടികൂടിയത്. പയ്യന്നൂർ കണ്ടങ്കാളി റെയിൽവേ ഗേറ്റ് സമീപത്തുവെച്ചാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് എക്സൈസ് സംഘം നദീഷിനെ പരിശോധിച്ചത്. തുടര്‍ന്നാണ് നദീഷ് നാരായണന്‍റെ കയ്യിൽ നിന്നും 115 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. ഏറെ നാളായി ഇയാള്‍ എക്സൈസിന്‍റെ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്നാണ് ബൈക്കിൽ പോവുകയായിരുന്ന ഇയാളെ റെയില്‍വെ ഗേറ്റിന് സമീപത്ത് വെച്ച് തടഞ്ഞ് പരിശോധിച്ചത്
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്