ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ പേരാവൂരിൽ സർവകക്ഷി അനുശോചനം

പേരാവൂർ: ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മൗനജാഥയും സർവകക്ഷി അനുശോചനയോഗവും നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ജൂബിലി ചാക്കോ അധ്യക്ഷത വഹിച്ചു. സണ്ണി ജോസഫ് എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. സുധാകരൻ, പഞ്ചായത്ത് പ്രസിഡൻറ് പി.പി. വേണുഗോപാലൻ, വി. ഗീത, അഡ്വ.എം. രാജൻ, വി. ഷാജി, സിറാജ് പൂക്കോത്ത്, കൂട്ട ജയപ്രകാശ്, മധു നന്ത്യത്ത്, പൂക്കോത്ത് അബൂബക്കർ, അപ്പച്ചൻ മാലത്ത്, കെ.കെ. രാമചന്ദ്രൻ, ഒ.ജെ. ബെന്നി, പി. രാമകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.