വീണ് കിട്ടിയ ഒരു ലക്ഷം രൂപ ഉടമസ്ഥനെ കണ്ടെത്തി നല്കി

പേരാവൂർ: ടൗണിൽ നിന്ന് വീണ് കിട്ടിയ ഒരു ലക്ഷം രൂപ ഉടമസ്ഥനെ കണ്ടെത്തി നല്കി. പേരാവൂർ ടൗണിലെ മുൻ ചുമട്ടു തൊഴിലാളിയും രശ്മി ആശുപത്രിയിലെ സെക്യൂരിറ്റി സ്റ്റാഫുമായ തിരുവോണപ്പുറം സ്വദേശി ചാത്തോത്ത് പ്രദീപ് കുമാറിനാണ് വെള്ളിയാഴ്ച സന്ധ്യയോടെ റോഡരികിൽ നിന്ന് പണം വീണ് കിട്ടിയത്. ടൗണിലെ ചുമട്ടുതൊഴിലാളി എൻ. രാജേഷിൻ്റെ സഹായത്തോടെ ഉടമസ്ഥനെ കണ്ടെത്തി പണം തിരിച്ച് നല്കുകയായിരുന്നു.