തമിഴ്‌നാട്ടില്‍ സ്ത്രീയെ പ്ലാറ്റ്‌ഫോമിലിട്ട് വെട്ടിക്കൊന്നു

പട്ടാപ്പകല്‍ ആളുകള്‍ നോക്കി നില്‍ക്കെ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്തി.തമിഴ്‌നാട്ടിലാണ് സംഭവം.ചെന്നൈയില്‍ ട്രെയിനില്‍ പഴക്കച്ചവടം ചെയ്യുന്ന രാജേശ്വരി എന്ന സ്ത്രീയെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്.
ബീച്ച് സ്റ്റേഷനില്‍ നിന്നായിരുന്നു ഇവര്‍ ട്രെയിനില്‍ കയറിയത്. സൈദാപേട്ട് സ്റ്റേഷനിലാണ് രാജേശ്വരി ഇറങ്ങിയത്.
രാജേശ്വരി കയറിയ അതേ ട്രെയിനില്‍ തന്നെയാണ് അക്രമിയും കയറിയത്.
ട്രെയിനിറങ്ങി മുന്നോട്ട് നടന്ന രാജേശ്വരിയെ തടഞ്ഞ് നിര്‍ത്തിയ അക്രമി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.തുടര്‍ന്ന് ഇയാള്‍ ഇയാള്‍ ട്രെയിനില്‍ കയറി രക്ഷപ്പെട്ടു.
പ്ലാറ്റ്‌ഫോമിലുണ്ടായിരുന്നവര്‍ രാജേശ്വരിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.