Kannur
55 കിലോ ചന്ദന മുട്ടികളുമായി യുവാവ് തളിപ്പറമ്പിൽ പിടിയിൽ

തളിപ്പറമ്പ: അമ്പത്തി രണ്ട് കിലോ ചന്ദന മുട്ടികളുമായി തളിപ്പറമ്പ് കുറ്റിയേരി സ്വദേശി എ.ഷറഫുദ്ദിൻ(42) പിടിയിലായി. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് എസ്.ഐ ഇ.ടി സുരേഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് കൂവേരി ഞണ്ടുമ്പലത്ത് വച്ച് ചന്ദന മുട്ടികൾ ചെത്തി മിനുക്കുന്നതിനിടയിൽ ഷറഫുദ്ദീൻ പൊലിസ് പിടികൂടിയത്.
ചെത്തിമിനുക്കാത്ത മുട്ടികൾ ഉൾപ്പെടെ 55 കിലോഗ്രാം ചന്ദന മുട്ടികളും ചന്ദനം മുറിക്കാൻ ഉപയോഗിച്ച വാളും ചെത്താൻ ഉപയോഗിച്ച കത്തിവാളും പൊലിസ് പിടിച്ചെടുത്തു. അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ വനം വകുപ്പിന് കൈമാറി.
ഞണ്ടുമ്പലത്തെ കുഞ്ഞിമൊയ്തീന്‍ എന്നയാളാണ് ചന്ദനമരം കടത്തുകാരനെന്നും ഇയാളുടെ ജോലിക്കാരനാണ് പിടിയിലായ ഷര്‍ഫുദ്ദീനെന്നും വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. കുഞ്ഞിമെയ്തീനെ പിടികൂടാന്‍ വനംവകുപ്പ് റേഞ്ച് ഓഫീസര്‍ പി.രതീശന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ചന്ദനമരം മുറിച്ച് കടത്തുന്ന സംഘത്തിന്റെ കണ്ണികളാണ് ഇവരെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. ഷറഫുദ്ദിനെ വ്യാഴാഴ്ച തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കും.
Kannur
കണ്ണൂരിൽ എൽ.ഡി.എഫ് റാലി ഒൻപതിന്; അരലക്ഷം പേരെത്തും

കണ്ണൂർ : രണ്ടാം പിണറായി സർക്കാറിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി എൽഡിഎഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന റാലി വെള്ളിയാഴ്ച. വൈകിട്ട് നാലിന് കലക്ടറേറ്റ് മൈതാനിയിൽ അരലക്ഷം പേർ അണിനിരക്കുന്ന റാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ കൺവീനർ എൻ.ചന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജില്ലയെ അടിമുടി മാറ്റിയ ഒൻപത് വർഷമാണ് പൂർത്തിയാകുന്നത്. പശ്ചാത്തല സൗകര്യ വികസനമെന്നതിനപ്പുറത്തേക്ക് കണ്ണൂരിന്റെ സാധ്യതകളെ അടയാളപ്പെടുത്തിയ കാലമാണിത്. പുതിയ കാലത്തിന്റെ സാധ്യതകൾ മനസ്സിലാക്കിയുള്ള പദ്ധതികൾക്കൊപ്പം ജനങ്ങളുടെ അടിയന്തരാവശ്യങ്ങളും പരിഗണിച്ചുള്ള മാസ്റ്റർ പ്ലാനൊരുക്കാൻ സർക്കാറിന് കഴിഞ്ഞു.ജില്ലയുടെ മുഖച്ചായതന്നെ മാറ്റിയെഴുതിയ ഒമ്പത് വർഷമാണ് പിന്നിട്ട് പോയതെന്ന് എൻ.ചന്ദ്രൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സിപി സന്തോഷ് കുമാർ,പി എസ് ജോസഫ്,കെ സുരേശൻ, ബാബുരാജ് ഉളിക്കൽ, എം ഉണ്ണികൃഷ്ണൻ, സി.വി.എം വിജയൻ, ഇക്ബാൽ പോപ്പുലർ,കെ.പി അനിൽകുമാർ, ഷാജി ജോസഫ്, എസ്.എം.കെ മുഹമ്മദലി എന്നിവരും പങ്കെടുത്തു.
Kannur
പാനൂരിൽ വിവാഹ വീട്ടിൽ ലൈറ്റ് കെട്ടാനുള്ള ശ്രമത്തിനിടെ വീണ് ഇലക്ട്രീഷ്യന് ദാരുണാന്ത്യം

പാനൂർ: വിവാഹ വീട്ടിൽ ലൈറ്റ് കെട്ടാനുള്ള ശ്രമത്തിനിടെ വീണ് ഇലക്ട്രീഷ്യന് ദാരുണാന്ത്യം. ചമ്പാട് അരയാക്കൂൽ തോട്ടുമ്മലിലാണ് സംഭവം. എലാങ്കോട് പാലത്തായി പുഞ്ചവയൽ സ്വദേശി ഉനൈസാണ് (29)മരിച്ചത്. ഏണി ഉപയോഗിച്ച് മുകളിൽ കയറി ലൈറ്റിംഗ് സംവിധാനമൊരുക്കുകയായിരുന്നു ഉനൈസ്. വീഴ്ചയിൽ ഗുരുതര പരിക്കേറ്റിരുന്നു. ഉടൻ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതനായ അബ്ദുൽ റഹ്മാൻ്റെയും സുലൈഖയുടെയും മകനാണ്. റസ്നയാണ് ഭാര്യ’ റിഫ മകളാണ്.
സഫ്വാൻ സഹോദരനാണ്.
Kannur
ഡോക്ടർമാരുടെ വ്യാജ കുറിപ്പുണ്ടാക്കി മയക്കുമരുന്ന് ഗുളിക വിൽപ്പന; യുവാവ് പിടിയിൽ

പാപ്പിനിശേരി: മയക്കുമരുന്ന് ഗുളികകളുമായി യുവാവ് എക്സൈസിന്റെ പിടിയിൽ. പുതിയങ്ങാടി ഷാദുലി പള്ളിക്ക് സമീപം പാലക്കോടൻ വീട്ടിൽ പി ഫിറാഷി (33)നെയാണ് പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് പാപ്പിനിശേരി എക്സൈസ് സംഘം അറസ്‌റ്റുചെയ്തത്. മയക്കുമരുന്ന് ഗുളികകളായ നിട്രോസൺ 10, ട്രമഡോൾ എന്നിവ പിടിച്ചെടുത്തു. നിട്രോസൺ 71 എണ്ണവും ട്രമഡോൾ 99 എണ്ണവും പിടികൂടിയിട്ടുണ്ട്. ഡോക്ടർമാരുടെ കുറിപ്പടി വ്യാജമായുണ്ടാക്കി മംഗളൂരു, ബംഗളൂരു എന്നിവിടങ്ങളിലെ മെഡിക്കൽ സ്റ്റോറുകളിൽ നിന്നാണ് ഇയാൾ ഗുളിക തരപ്പെടുത്തുന്നത്. മംഗളൂരുവിലെ ഡോക്ടറുടെ കുറിപ്പടിയാണ് നൽകിയതിൽ ഭൂരിഭാഗവും. ഡോക്ടറുടെ പങ്കും എക്സൈസ് സംഘം അന്വേഷിക്കുമെന്നാണ് സൂചന. പ്രതിദിനം പതിനഞ്ചിലേറെ ഗുളികകൾ ഫിറാഷ് ഉപയോഗിക്കാറുണ്ടത്രേ. വർഷങ്ങളായി വിൽപ്പന നടത്തുന്നുണ്ട്. ഏറെ നാളായി എക്സൈസ് നിരീക്ഷണത്തിലായിരുന്നു. ട്രെയിൻ വഴിയാണ് ഗുളിക എത്തിക്കുക. ഓൺലൈനിലാണ് ആവശ്യക്കാർ ബന്ധപ്പെടുക. ആവശ്യാനുസരണം പായ്ക്ക് ചെയ്ത് മരുന്ന് എന്ന നിലയിൽ സ്റ്റിക്കർ പതിച്ചാണ് കൊണ്ടുവരിക. റെയിൽവേ സ്‌റ്റേഷനുകൾ കേന്ദ്രീകരിച്ചാണ് വിതരണം. ഓരോ സ്റ്റേഷനിലും ഇയാളുടെ സംഘാംഗങ്ങൾ കാത്തിരിക്കും. ട്രെയിൻ സ്റ്റേഷനിലെത്തിയാൽ ഇറങ്ങാതെ ഗുളിക കൈമാറും. വിതരണം പൂർത്തിയായാൽ അടുത്ത സ്റ്റേഷനിലിറങ്ങി മംഗളൂരുവിലേക്ക് തിരിച്ചുപോകുകയാണ് പതിവ്. ട്രെയിൻ കടന്നുപോകാത്ത ഇടങ്ങളിലേക്ക് ആഡംബര കാറുകളിലാണ് എത്തിക്കുക. പാപ്പിനിശേരി, മാട്ടൂൽ, പുതിയങ്ങാടി, മാടായി, പയ്യന്നൂർ എന്നിവിടങ്ങളിൽ ഗുളിക വിതരണത്തിന് സംഘങ്ങളുണ്ട്. സ്കൂൾ, കോളേജ് കുട്ടികൾക്കും നൽകാറുണ്ടെന്ന് സമ്മതിച്ചിട്ടുണ്ട്. ആദ്യം പൈസ വാങ്ങാതെയാണ് പലർക്കും ഗുളിക നൽകിയത്. ലഹരിക്കടിപ്പെടുന്നതോടെ സ്വാധീനം ചെലുത്തി കുട്ടികളെ വിൽപ്പനക്ക് ഉപയോഗിക്കുകയാണ്. ഫിറാഷിനെ പിടിച്ചതറിയാതെ നിരവധി യുവാക്കളും യുവതികളും ഗുളികക്കായി ഫോണിലേക്ക് വിളിച്ചിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള ഊർജിത അന്വേഷണത്തിലാണ് എക്സൈസ് സംഘം. ഇൻസ്‌പെക്ടർ പി സന്തോഷ് കുമാർ, അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് എം പി സർവജ്ഞൻ, കെ രാജീവൻ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് വി പി ശ്രീകുമാർ, പി പി രജിരാഗ്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ സനീബ്, കെ അമൽ എന്നിവരും ഉണ്ടായിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്