സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവം : വാരം സ്വദേശി അറസ്റ്റില്‍

കണ്ണൂര്‍: പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റിജീവനക്കാരനെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ രോഗിയുടെ ബന്ധുവായ വാരം സ്വദേശിയായ യുവാവിനെ പൊലിസ് അറസ്റ്റു ചെയ്തു.
കാര്‍ഡിയോളജി വിഭാഗത്തിലെ സെക്യൂരിറ്റി ജീവനക്കാരന്‍ കുളപുറത്തെ പി.സന്തോഷിനാണ് (50) ചൊവ്വാഴ്ച്ച രാവിലെ ഒന്‍പതുമണിയോടെ മര്‍ദ്ദനമേറ്റത്.
അതീവഗുരുതരാവസ്ഥയിലാകുന്ന പരിചരിക്കുന്ന സി.സി.യു.വിലേക്ക് രോഗിയെ കാണാന്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ച വാരം സ്വദേശി മുസമ്മിലാണ് മര്‍ദ്ദിച്ചത്.
ഡോക്ടര്‍മാരുടെ പ്രത്യേകഅനുമതിയോടെ മാത്രമെ സി.സി.യുവിലേക്ക് കടന്ന് രോഗികളെ കാണാന്‍ അനുവദിക്കാറുളളൂ.
ഇതുപറഞ്ഞ് മുസമ്മലിലെ പിന്‍തിരിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയുണ്ടായ വാക്തര്‍ക്കത്തിനിടെ മര്‍ദ്ദിച്ചുവെന്നാണ് പരാതി.
പരുക്കേറ്റ സന്തോഷിനെ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.മെഡിക്കല്‍ സൂപ്രണ്ടിന്റെ പരാതിയിലാണ്‌പൊലിസ് കേസെടുത്തത്.