അബ്ദുൾ ലത്തീഫ് സഅദി അനുസ്മരണം

മട്ടന്നൂർ: എൻ.അബ്ദുല്ലത്തീഫ് സഅദി പഴശ്ശി അനുസ്മരണവും ത്രിദിന മർക്കസ് മുഈനിയ്യ സമ്മേളനവും ജൂലായ് 20,21,22 തീയതികളിൽ പഴശ്ശിയിൽ നടക്കും.
കേരള മുസ്ലിംജമാഅത്ത് സംസ്ഥാന നേതാക്കളായ സയ്യിദ് ഖലീലുൽ ബുഖാരി, സയ്യിദ് അലി ബാഫഖി തങ്ങൾ, പേരോട് അബ്ദുറഹ്മാൻ സഖാഫി തുടങ്ങിയവർ പങ്കെടുക്കും. 20ന് വൈകീട്ട് സാംസ്‌ക്കാരിക സമ്മേളനം പട്ടുവം കെ.പി.അബൂബക്കർ മുസ്ല്യാർ ഉദ്ഘാടനം ചെയ്യും.
കെ.സുധാകരൻ എം.പി.,സണ്ണി ജോസഫ് എം.എൽ.എ,എം.വി.ജയരാജൻ, കെ.കെ.രാഗേഷ് തുടങ്ങിയവർ പങ്കെടുക്കും.
തുടർന്ന് പ്രാർത്ഥനാ സംഗമത്തിന് സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തന്നൂർ തങ്ങൾ നേതൃത്വം നൽകും. പത്രസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ മുഹമ്മദലി മുസ്ല്യാർ, കൺവീനർ ഷാഫി ഹാജി, സ്വാലിഹ് മുഈനി, ഷാജഹാൻ മിസ്ബാഹി, ഷറഫുദ്ദീൻ അമാനി എന്നിവർ പങ്കെടുത്തു.