ചന്ദ്രയാന്‍ മൂന്ന് മൂന്നാമത്തെ ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരം

ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ 3 പേടകത്തിന്റെ മൂന്നാമത് ഭ്രമണപഥം ഉയര്‍ത്തല്‍ ചൊവ്വാഴ്ച വിജയകരമായി പൂര്‍ത്തിയാക്കി ഐ.എസ്.ആർ.ഓ. ജൂലായ് 20 ന് ഉച്ചയ്ക്ക് 2 മണിക്കും 3 മണിക്കും ഇടയ്ക്കാണ് അടുത്ത ഭ്രമണ പഥം ഉയര്‍ത്തല്‍.
ഐ.എസ്.ആർ.ഓ ടെലിമെട്രി ട്രാക്കിങ് ആന്റ് കമാൻഡ് നെറ്റ് വര്‍ക്കില്‍ (ISTRAC) നിന്നാണ് പേടകത്തിന്റ സഞ്ചാര പഥത്തില്‍ മാറ്റം വരുത്തിയത്.
ജൂലായ് 14 നായിരുന്നു ചന്ദ്രയാന്‍ 3യുടെ വിക്ഷേപണം. ജി.എസ്എല്‍.വി മാര്‍ക്ക് 3 റോക്കറ്റില്‍ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്നായിരുന്നു വിക്ഷേപണം.
ചന്ദ്രയാന്‍ 3 പേടകത്തെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറക്കാനാണ് ഐ.എസ്.ആർ.ഓ ലക്ഷ്യമിടുന്നത്. ലാന്ററിനുള്ളില്‍ ചന്ദ്രോപരിതലത്തില്‍ സഞ്ചരിച്ച് വിവരശേഖരണം നടത്താന്‍ കഴിവുള്ള ഒരു റോവറും ഉണ്ട്. ഇന് രണ്ട് തവണ കൂടി പേടകത്തിന്റെ ഭ്രമണ പഥം ഉയര്‍ത്തും.
ശേഷം ഭൂമിയുടെ ആകര്‍ഷണ പരിധിയില്‍ നിന്ന് പുറത്തുപോവുന്ന പേടകം ഓഗസ്റ്റ് മൂന്നിനായിരിക്കും പേടകം ചന്ദ്രന്റെ ഭ്രമണ പഥത്തില്‍ പ്രവേശിക്കുക. ഓഗസ്റ്റ് 23 ഓടുകൂടി പേടകം ചന്ദ്രനില്‍ ഇറക്കാനാകുമെന്നും പ്രതീക്ഷിക്കുന്നു.