കാപ്പാട്ട് കഴകം പെരുങ്കളിയാട്ടം ; അഞ്ചു ലക്ഷം ഭക്തർക്ക് സൗകര്യമൊരുക്കും

പയ്യന്നൂർ : ഇരുപത്തിയെട്ട് വർഷങ്ങൾക്ക് ശേഷം 2024 ഫെബ്രുവരിയിൽ നടക്കുന്ന കാപ്പാട്ടു കഴകം പെരുങ്കളിയാട്ടത്തിനെത്തുന്ന അഞ്ചു ലക്ഷത്തോളം ഭക്തർക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിന് പെരുങ്കളിയാട്ട സംഘാടക സമിതി സെൻട്രൽ എക്സിക്യുട്ടീവ് യോഗത്തിൽ തീരുമാനമായി.സംഘാടക സമിതി ചെയർമാൻ തച്ചങ്ങാട് ശിവരാമൻ മേസ്ത്രി അദ്ധ്യക്ഷത വഹിച്ചു.
ജനറൽ കൺവീനർ ടി.കെ.മുരളി റിപ്പോർട്ടും ബഡ്ജറ്റും അവതരിപ്പിച്ചു.വിവിധ സബ്ബ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി.
നഗരസഭാ കൗൺസിലർമാരായ മണിയറ ചന്ദ്രൻ, എ.ശോഭ, പി.ഷിജി, ഹസീന കാട്ടൂർ, ക്ഷേത്രം പ്രധാന കോയ്മ കരിപ്പത്ത് മാധവ പൊതുവാൾ, സംഘാടക സമിതി ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.