അവസാന നിമിഷം നെട്ടോട്ടമോടാതിരിക്കൂ ; പാൻ കാർഡിലെ വിവരങ്ങൾ ആധാർ കാർഡുപയോഗിച്ച് വീട്ടിലിരുന്ന് തന്നെ തിരുത്താം, കൂടുതലറിയാം

ബാങ്കിംഗ് പ്രവർത്തനങ്ങൾക്ക് അടക്കം അത്രമേൽ ഉപകാര പ്രദം ആണെങ്കിലും പാൻ കാർഡ് സംബന്ധിയായ പല വിവരങ്ങളെക്കുറിച്ച് ഇപ്പോഴും അജ്ഞത പുലർത്തുന്നവർ നിരവധിയാണ്. ഉദാഹരണത്തിന് പാൻകാർഡ് വിവരങ്ങളിൽ എന്തെങ്കിലും തെറ്റുണ്ടായൽ അക്ഷയ പോലുള്ള പൊതു സേവന കേന്ദ്രങ്ങളിലോ മറ്റോ നേരിട്ടെത്തിയാൽ മാത്രമേ പരിഹാരം കാണാനാകു എന്നാണ് പലരും കരുതുന്നത്.
അക്ഷയയിൽ അടക്കം സേവനങ്ങൾക്കായി എത്തിയാൽ തന്നെ തിരക്ക് മൂലമുണ്ടാകുന്ന സമയനഷ്ടം പലരെയും ആകുലപ്പെടുത്തുന്നു. അതിനാൽ പാൻകാർഡിലെ മേൽവിലാസം അടക്കമുള്ള വിവരങ്ങളിൽ എന്തെങ്കിലും തെറ്റുണ്ടായൽ അത് തിരുത്താൻ മടിക്കുന്നവരുണ്ട്.
എന്നാൽ ഇത്തരം തെറ്റുകുറ്റങ്ങൾ വീട്ടിലിരുന്ന് തന്നെ തിരുത്താവുന്നതാണ്. പ്രത്യേകിച്ച് ആധാറും പാൻകാർഡും ലിങ്ക് ചെയ്തവർക്ക്.•ആദ്യമായി https://www.pan.utiitsl.com/PAN_ONLINE/homeaddresschange ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
•ഇതിന് ശേഷം നിങ്ങളുടെ പാൻ കാർഡ് നമ്പർ, ആധാർ നമ്പർ, ഇയെിൽ, മൊബൈൽ നമ്പർ എന്നീ വിവരങ്ങൾ നൽകുക.
•പാൻ കാർഡിലെ വിലാസമാണ് തിരുത്തേണ്ടതെങ്കിൽ ആധാർ കാർഡിന്റെ സഹായത്തോടെ വിലാസം തിരുത്താനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക.
•കാപ്‌ച കോഡ് കൃത്യമായി നൽകുക.
•പിന്നാലെ തന്നെ ഒ.ടി.പി ലഭിക്കുന്നതായിരിക്കും.ഒ.ടി.പി നൽകി നടപടി പൂർത്തിയായി കഴിഞ്ഞാൽ നിങ്ങളുടെ പാൻ കാർഡിലെ വിലാസം ആധാർ കാർഡിലേതിന് സമാനമായി മാറ്റപ്പെടും. തിരുത്ത് പൂർണമാകുന്ന മുറയ്ക്ക് എസ്എം.എസ്, ഇമെയിൽ വഴി സന്ദേശം ലഭിക്കുന്നതായിരിക്കും.
ലോൺ അടക്കമുള്ള സേവനങ്ങൾ ആവശ്യമായി വരുന്ന സമയത്ത് അങ്കലാപ്പിലാകാതെ പാൻകാർഡിലെ വിവരങ്ങൾ കുറ്റമറ്റ രീതിയിൽ സൂക്ഷിക്കുന്നതായിരിക്കും കൂടുതൽ ഉചിതം.