കീഴ്പ്പള്ളിയില്‍ നിന്ന് നിരോധിത പാന്‍ ഉല്‍പ്പന്നങ്ങള്‍ പിടികൂടി

കീഴ്പ്പള്ളി: കീഴ്പ്പള്ളിയില്‍ നിന്ന് നിരോധിത പാന്‍ ഉല്‍പ്പന്നങ്ങള്‍ പിടികൂടി.കീഴ്പ്പള്ളി ടൗണിലെ എം.ജി മോഹനന്റെ വെല്‍ഡിങ്ങ് ഷോപ്പില്‍ നിന്നുമാണ് നിരോധിതപാന്‍ ഉല്‍പന്നങ്ങള്‍ ആറളം പ്രിന്‍സിപ്പല്‍ എസ്. ഐ. വി. വി ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടിയത്.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വില്‍പ്പനക്കായി സൂക്ഷിച്ച പാന്‍ ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. ഇതിനോട് ചേര്‍ന്ന് ഇയാള്‍ക്ക് സ്റ്റേഷനറി കടയുമുണ്ട്. പോലീസ് കേസെടുത്തു.