ഡി.എ കുടിശിക അനുവദിക്കണം; കെ.സി.ഇ.യു പേരാവൂർ ഏരിയ സമ്മേളനം

കേളകം: സഹകരണ മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ ഡി.എ കുടിശിക ഉടൻ അനുവദിക്കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) പേരാവൂർ ഏരിയ സമ്മേളനം ആവശ്യപെട്ടു.
കോടിയേരി ബാലകൃഷ്ണൻ നഗറിൽ സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് എൻ.വി. ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. കെ.സി.ഇ.യു പേരാവൂർ ഏരിയ പ്രസിഡന്റ് എം.സി. ഷാജു അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികളെ സി.പി.എം പേരാവൂർ ഏരിയ സെക്രട്ടറി അഡ്വ. എം. രാജൻ ആദരിച്ചു.
കെ.സി.ഇ.യു ഏരിയ സെക്രട്ടറി സി. സജീവൻ, സംസ്ഥാന കമ്മറ്റിയംഗം എൻ. അനിത, സി.ടി. അനീഷ്, പി.വി. പ്രഭാകരൻ, അനൂപ് ചന്ദ്രൻ, കെ.എം. ജോർജ്, എം. രാജീവൻ, പി. സുർജിത്ത് തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികൾ: സി. സജീവൻ (പ്രസി), എം. രാജീവൻ, എ.എ. സണ്ണി (വൈ. പ്രസി), എം.സി. ഷാജു (സെക്ര), എൻ. ശ്രീകല, പി.പി. നിധീഷ് (ജോ. സെക്ര), പി. സുർജിത് (ട്രഷ)