കൂടാളി വില്ലേജ് വനിതാ സഹകരണസംഘത്തിൽ 30 ലക്ഷത്തിന്റെ സ്വർണപ്പണയത്തട്ടിപ്പ്‌

Share our post

കണ്ണൂർ: കൂടാളി വില്ലേജ് വനിതാ സഹകരണസംഘത്തിൽ സ്വർണപ്പണയത്തട്ടിപ്പ്‌. പണയംവച്ച സ്വർണം മാറ്റി മുക്കുപണ്ടംവച്ച്‌ മുപ്പത്‌ ലക്ഷത്തോളം രൂപയുടെ തട്ടിപ്പാണ്‌ നടന്നത്‌. സംഭവത്തിൽ സഹകരണ വകുപ്പ്‌ അന്വേഷണം തുടങ്ങി. കോൺഗ്രസ്‌ നേതൃത്വത്തിലുള്ളതാണ്‌ ഭരണസമിതി.

പണയംവച്ച സ്വർണത്തിനുപകരം മുക്കുപണ്ടംവച്ചാണ്‌ സംഘത്തിന്റെ മട്ടന്നൂർ ശാഖയിൽ തട്ടിപ്പ്‌ നടന്നത്‌. എടുത്ത സ്വർണം ഉപയോഗിച്ച്‌ വീണ്ടും പണമെടുക്കുകയായിരുന്നു.തട്ടിപ്പ്‌ പുറത്തുവന്നതിനെത്തുടർന്ന്‌ ക്ലർക്കിനെ കഴിഞ്ഞ മാസം സസ്‌പെൻഡ്‌ ചെയ്തിരുന്നു.

മറ്റുള്ളവരുടെയും ഒത്താശയോടെയാണ്‌ തട്ടിപ്പ്‌ നടന്നതെന്നാണ്‌ സൂചന.ക്ലർക്കിൽ നിന്ന്‌ പണം ഈടാക്കി തട്ടിപ്പ്‌ ഒതുക്കിത്തീർക്കാനാണ്‌ ഭരണസമിതിയുടെ ശ്രമം. ഭൂരിഭാഗം തുകയും തിരിച്ചടപ്പിച്ചതായാണ്‌ വിവരം. എന്നാൽ, സഹകരണ വകുപ്പ്‌ യൂണിറ്റ്‌ ഇൻസ്‌പെക്ടർ അന്വേഷണം നടത്തി ജോ. രജിസ്‌ട്രാർക്ക്‌ റിപ്പോർട്ട്‌ നൽകി. നേരത്തേയും ഇവിടെ പണയംവച്ച സ്വർണം തിരിച്ചുകിട്ടാത്തതായി പരാതിയുണ്ടായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!