ബോട്ട് ഡ്രൈവര്‍മാരുടെ ഒഴിവുകള്‍

കണ്ണൂര്‍:കെ. ടി. ഡി. സി ലിമിറ്റഡില്‍ (പറശ്ശിനിക്കടവ് ) ബോട്ട് ഡ്രൈവര്‍മാരുടെ രണ്ട് ഒഴിവുണ്ട് (ഓപ്പണ്‍, തീയ്യ വിഭാഗത്തിന് ഓരോ ഒഴിവുകള്‍). കണ്ണൂര്‍, കോഴിക്കോട്, വയനാട്, കാസര്‍കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ ബോട്ട് ഡ്രൈവര്‍ ലൈസന്‍സുള്ള ഉദ്യോഗാര്‍ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാധുവായ ഡ്രൈവിങ് ലൈസന്‍സും സഹിതം അതത് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ ജൂലൈ 27നകം രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി: 18-41. നിയമാനുസൃത വയസ്സിളവ് ബാധകം