വിദ്യാര്‍ഥി കണ്സഷന്; കെ.എസ്.ആർ.ടി.സിയുടെ തീരുമാനത്തിന് ഒരു മാസത്തേക്ക് സ്റ്റേ

കൊച്ചി: അണ് എയ്ഡഡ്, സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് 30 ശതമാനം കണ്സഷന് അനുവദിച്ചാല്‍ മതിയെന്ന കെ.എസ്.ആർ.ടി.സിയുടെ തീരുമാനം ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു.
കെ.എസ്.ആർ.ടി.സി, എം.ഡി 2023 ഫെബ്രുവരി 27നു നല്കിയ മെമ്മോറാണ്ടത്തിലെ ഈ വ്യവസ്ഥയ്ക്കെതിരേ കേരള സി.ബി.എസ്ഇ സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷനും രണ്ടു വിദ്യാര്‍ഥികളും നല്കിയ ഹര്‍ജിയില്‍ ജസ്റ്റീസ് സി.എസ്. ഡയസാണ് ഇടക്കാല ഉത്തരവ് നല്‍കിയത്.