Connect with us

Kannur

മലബാറിന്റെ പ്രൊഫഷനൽ സ്വപ്നങ്ങൾക്ക് ചിറക് നൽകി കല്യാശ്ശേരി സിവിൽ സർവീസ് അക്കാദമി

Published

on

Share our post

കണ്ണൂർ : മലബാറിന്റെ പ്രൊഫഷനൽ സ്വപ്നങ്ങൾക്ക് കൂടുതൽ കരുത്തേകി കല്യാശ്ശേരി സിവിൽ സർവീസ് അക്കാദമി. പ്രിലിംസ് കം മെയിൻസ് റെഗുലർ കോഴ്‌സിന് പുറമെ പ്രൊഫഷണലുകൾക്കും കോളേജ് വിദ്യാർഥികൾക്കും അവധിദിന പരിശീലനത്തിനും അവസരമൊരുക്കുകയാണിവിടെ. ആധുനിക സൗകര്യങ്ങളുള്ള വെർച്വൽ ക്ലാസ് മുറിയാണ് അക്കാദമിയുടെ പ്രത്യേകത. വിദ്യാർഥികൾക്ക് ദൂരസ്ഥലങ്ങളിൽ നിന്നുള്ള പ്രഗത്ഭരായ ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരുമായി സംവദിക്കാൻ ഇതു വഴി സാധിക്കും. വിശാലമായ സെമിനാർ ഹാൾ, വായനാമൂല, ഇരുപതോളം കമ്പ്യൂട്ടർ സിസ്റ്റങ്ങൾ ഉള്ള ഡിജിറ്റൽ ലൈബ്രറി തുടങ്ങിയവ വിദ്യാർഥികൾക്ക് അറിവ് ശേഖരണത്തിന്റെ അനന്ത സാധ്യതകളാണ് തുറക്കുന്നത്.

വിവിധ ജില്ലകളിൽ നിന്നായി 120 പേരാണ് ഇവിടെ നിന്നും പ്രതിവർഷം സിവിൽ സർവ്വീസ് പരീക്ഷയ്ക്കായി പരിശീലനം നേടുന്നത്. ഇതിൽ 64 സീറ്റുകളുള്ള ഈ വർഷത്തെ റെഗുലർ ക്ലാസുകൾ ജൂൺ മാസം ആരംഭിച്ചു. 60 പേർ നിലവിൽ ഈ ബാച്ചിൽ പ്രവേശനം നേടി. തൽസമയ പ്രവേശനം ഇപ്പോഴും തുടരുന്നു. ഒരു വർഷത്തെ പ്രിലിംസ് കം മെയിൻസ് പരീക്ഷാ പരിശീലനമാണ് അവധി ദിനങ്ങളിൽ നൽകുന്നത്. പൊതു അവധി ദിനങ്ങളിലും രണ്ടാം ശനി, ഞായർ ദിവസങ്ങളിലുമാണ് ക്ലാസുകൾ നടക്കുക. ഇതോടെ സിവിൽ സർവീസ് സ്വപ്നം കാണുന്നവർക്ക് തൊഴിൽ മേഖലയിൽ നിന്നുകൊണ്ടു തന്നെ തങ്ങളുടെ ലക്ഷ്യത്തിലേക്ക് എത്താനുള്ള വഴി തുറക്കും. 

റെഗുലർ കോഴ്സ്, ജോലിക്കാർക്കും കോളേജ് വിദ്യാർഥികൾക്കും അവധി ദിനങ്ങളിൽ നൽകുന്ന ഒരു വർഷത്തെ കോഴ്സ്, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികൾക്കായുള്ള ടാലന്റ് ഡവലപ്മെന്റ് കോഴ്സ്, സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ് എന്നിവക്കുള്ള ഈ വർഷത്തെ പ്രവേശനവും നടക്കുന്നു. പ്രവേശന സംബന്ധമായ വിവരങ്ങൾ http://www.kscsa.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

ജില്ലാ പഞ്ചായത്തിന്റെ കീഴിൽ കല്യാശ്ശേരിയിൽ പ്രവർത്തിച്ചുപോന്ന എക്സലന്റ് സെന്റർ 2017 -ൽ അന്നത്തെ എം.എൽ.എ ആയിരുന്ന ടി.വി. രാജേഷിന്റെ നേതൃത്വത്തിൽ ഏറ്റെടുത്ത് കേരള സർക്കാർ സിവിൽ സർവീസ് അക്കാദമി സ്ഥാപിക്കുകയായിരുന്നു.

ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സെന്റർ ഫോർ കണ്ടിന്യൂയിംഗ് എജ്യൂക്കേഷനാണ് അക്കാദമിയുടെ നടത്തിപ്പ്. തുടക്കത്തിൽ ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി സ്‌കൂൾ വിദ്യാർഥികൾക്കായുള്ള ടാലന്റ് ഡവലപ്മെന്റ് കോഴ്സും, സിവിൽ സർവ്വീസ് ഫൗണ്ടേഷൻ കോഴ്സുമാണ് ഇവിടെ നൽകിയിരുന്നത്. 2019 ലാണ് പ്രിലിംസ് കം മെയിൻസ് റെഗുലർ ക്ലാസ് ആരംഭിച്ചത്. പ്രവേശന പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. 51 ശതമാനം സീറ്റുകൾ എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് സംവരണം ചെയ്തിട്ടുണ്ട്. ഇതോടൊപ്പം വിവിധ സ്‌കോളർഷിപ്പുകളും നൽകുന്നു.

സംസ്ഥാനത്തെ സിവിൽ സർവീസ് അക്കാദമികളിൽ 100 വിദ്യാർഥികൾക്ക് വരുമാനത്തിന്റെ അടിസ്ഥാനത്തിൽ സ്‌കോളർഷിപ്പും നൽകുന്നു. വിദ്യാർഥികൾക്ക് മെന്റർമാരുടെ സേവനവും ലഭിക്കുന്നു. മൂന്ന് ഘട്ടങ്ങളിലായി 33 പരീക്ഷകൾ നടത്തി വിദ്യാർഥികളെ നിരന്തരം മൂല്യനിർണയത്തിന് വിധേയമാക്കുന്നുണ്ട്. മൂന്നുപേരാണ് സ്ഥിരം അധ്യാപകരായി ഇവിടെ ഉള്ളത്. ഇതിന് പുറമെ സിവിൽ സർവീസ് പരീക്ഷ എഴുതുകയും ഈ മേഖലയിൽ പ്രാവീണ്യം തെളിയിക്കുകയും ചെയ്തിട്ടുള്ള പ്രഗൽഭരാണ് അധ്യാപകരായി എത്തുന്നത്. ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥർ അടക്കമുള്ളവർ പരിശീലനകേന്ദ്രത്തിൽ നേരിട്ടെത്തി ക്ലാസുകൾ നൽകുന്നു. കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെ.എ.എസ് ) പരിശീലനവും ഇവിടെ നടക്കുന്നു. ചെറിയ കാലയളവിനുള്ളിൽ നിരവധി നേട്ടങ്ങളും അക്കാദമിയെ തേടിയെത്തി. 

2019ലെ കെ.എ.എസ് പ്രാഥമിക പരീക്ഷ, പി.എസ്.സി പരീക്ഷകൾ, വിവിധ മത്സര പരീക്ഷകൾ എന്നിവയിലും നിരവധി വിദ്യാർഥികൾക്ക് വിജയം കൈവരിക്കാൻ സാധിച്ചു. ആധുനിക സജ്ജീകരണങ്ങൾ ഒരുക്കി കേരളത്തിലെ തന്നെ മികച്ച പരിശീലന കേന്ദ്രമാകുകയാണ് കല്യാശ്ശേരി സിവിൽ സർവീസ് അക്കാദമി. കുറഞ്ഞ ചെലവിൽ മികച്ച പരിശീലനം നേടി വിജയം കൈവരിക്കാൻ സിവിൽ സർവീസ് അക്കാദമി വിദ്യാർഥികളെ പ്രാപ്തരാക്കുന്നുവെന്നും പ്രൊഫഷണലുകൾക്കടക്കം പരിശീലനം നൽകുന്നതോടെ കൂടുതൽ പേർക്ക് സിവിൽ സർവീസ് സാധ്യതകൾ തുറക്കുകയാണെന്നും കല്ല്യാശ്ശേരി പരിശീലന കേന്ദ്രം കോർഡിനേറ്റർ കെ. ശിവകുമാർ പറഞ്ഞു.


Share our post

Kannur

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ മുണ്ടേരി സ്വദേശി തളിപ്പറമ്പിൽ അറസ്റ്റില്‍

Published

on

Share our post

തളിപ്പറമ്പ്: തളിപ്പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പുളിമ്പറമ്പില്‍ വാടകയ്ക്ക് താമസിക്കുന്ന മുണ്ടേരി സ്വദേശി വണ്ണാറപുരയില്‍ വിനോദിനെ (36) ആണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.ഫെബ്രുവരി ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.


Share our post
Continue Reading

Breaking News

സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി എം.വി ജയരാജന്‍ തുടരും

Published

on

Share our post

കണ്ണൂർ: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി എം.വി ജയരാജന്‍ തുടരും. പാര്‍ട്ടി ജില്ലാ സമ്മേളനമാണ്‌ ജയരാജനെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തത്‌. നേരത്തേ ആരോഗ്യപ്രശ്നങ്ങൾ കാരണം ഒഴിവാക്കണമെന്ന് അദ്ദേഹം സംസ്ഥാനനേതൃത്വത്തോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് രണ്ടാം തവണയാണ് എം.വി ജയരാജൻ ജില്ലാ സെക്രട്ടറിയായെത്തുന്നത്.

50-അം​ഗ ജില്ലാ കമ്മിറ്റിയിൽ പതിനൊന്ന് പുതുമുഖങ്ങളുണ്ട്. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ, എം.വി നികേഷ് കുമാർ എന്നിവർ ജില്ലാ കമ്മിറ്റിയിലെത്തി. നികേഷ് കുമാർ നേരത്തേ ജില്ലാ കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവായിരുന്നു. ഡി.വൈ.എഫ്.ഐ യുടെ കണ്ണൂർ ജില്ലാ പ്രസിഡന്റ് മുഹമ്മദ് അഫ്സൽ, സെക്രട്ടറി സരിൻ ശശി, കെ.ജനാർദനൻ, സി.കെ രമേശൻ, എൻ അനിൽ കുമാർ, സി എം കൃഷ്ണൻ, പി ഗോവിന്ദൻ,വി കുഞ്ഞികൃഷ്ണൻ എന്നിവരും ജില്ലാ കമ്മിറ്റിയിലെത്തി.

2019- ലാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.വി. ജയരാജൻ ജില്ലാ സെക്രട്ടറിസ്ഥാനത്തേക്കെത്തിയത്. സെക്രട്ടറിയായിരുന്ന പി. ജയരാജൻ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ സ്ഥാനാർഥിയായപ്പോഴായിരുന്നു ഇത്. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും പി. ജയരാജന് സ്ഥാനം തിരിച്ചുനൽകിയില്ല. പിന്നീട് നടന്ന ജില്ലാ സമ്മേളനവും സെക്രട്ടറിസ്ഥാനത്ത് എം.വി. ജയരാജൻ തുടരാൻ തീരുമാനിച്ചു.മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും പാർട്ടി സംസ്ഥാനസമിതി അംഗവുമായ കെ.കെ. രാഗേഷ്, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എം.വി. ജയരാജൻ സ്ഥാനാർഥിയായപ്പോൾ സെക്രട്ടറിയുടെ ചുമതല വഹിച്ച ടി.വി. രാജേഷ് എന്നിവരുടെ പേരുകൾ ജില്ലാസെക്രട്ടറി സ്ഥാനത്തേക്ക് പരി​ഗണിക്കുന്നതായും സൂചനകളുണ്ടായിരുന്നു.


Share our post
Continue Reading

Breaking News

തളിപ്പറമ്പിൽ ഇന്ന് ഉച്ചകഴിഞ്ഞ് ഗതാഗത നിയന്ത്രണം

Published

on

Share our post

തളിപ്പറമ്പ്: സി.പി.എം ജില്ലാ സമ്മേളന ഭാഗമായുള്ള പൊതു സമ്മേളനം നടക്കുന്നതിനാൽ ഇന്ന് ഉച്ചക്ക് രണ്ട് മുതൽ തളിപ്പറമ്പ് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.കണ്ണൂരിൽ നിന്ന്‌ പയ്യന്നൂരിലേക്ക് ബസ് ഒഴികെയുള്ള വാഹനങ്ങൾ വളപട്ടണം പഴയങ്ങാടി കെ എസ് ടി പി വഴി പോകണം. കണ്ണൂരിൽ നിന്ന്‌ ചുടല ഭാഗത്തേക്കുള്ള വാഹനങ്ങൾ ധർമശാല വെള്ളിക്കീൽ പട്ടുവം വഴിയോ ഏഴാം മൈൽ പറപ്പൂൽ പട്ടുവം വഴിയോ പോകണം.കണ്ണൂരിൽ നിന്ന്‌ ആലക്കോട്, ശ്രീകണ്ഠപുരം ഭാഗത്തേക്കുള്ള വാഹനങ്ങൾ ധർമശാല കോൾമെട്ട ബാവുപ്പറമ്പ് കുറുമാത്തൂർ വഴിയോ തൃച്ചംബരം ഭ്രാന്തൻ കുന്ന് സർസയ്യിദ് ടാഗോർ വഴിയോ പോകണം.

പയ്യന്നൂർ പിലാത്തറ ഭാഗങ്ങളിൽ നിന്ന്‌ കണ്ണൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ പഴയങ്ങാടി വളപട്ടണം കെ എസ് ടി പി റോഡ് വഴി പോകണം.പിലാത്തറ ചുടല ഭാഗങ്ങളിൽ നിന്ന്‌ ശ്രീകണ്ഠപുരം ഭാഗത്തേക്കുള്ള വാഹനങ്ങൾ ചുടല കുറ്റ്യേരി കാഞ്ഞിരങ്ങാട് കരിമ്പം വഴി പോകണം.ആലക്കോട് നിന്ന്‌ കണ്ണൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ ടാഗോർ അള്ളാംകുളം സർസയ്യിദ് തൃച്ചംബരം വഴി പോകണം.ആലക്കോട്, ശ്രീകണ്ഠപുരം ഭാഗങ്ങളിൽ നിന്നുള്ള ബസുകൾ മന്നയിൽ യാത്രക്കാരെ ഇറക്കി തിരികെ സർവീസ് മന്നയിൽ നിന്ന് തന്നെ തുടങ്ങണം.


Share our post
Continue Reading

Trending

error: Content is protected !!