‘വേഗപ്പാത’ ഏറ്റെടുത്ത്‌ കേരളം ; സിൽവർ ലൈൻ പദ്ധതിയെ എതിർത്തവരും പിൻവാങ്ങുന്നു

Share our post

തിരുവനന്തപുരം: തെക്കിനെയും വടക്കിനെയും ബന്ധിപ്പിക്കുന്ന ‘വേഗപ്പാത’യെന്ന എൽ.ഡി.എഫ്‌ ആശയത്തെ ഏറ്റെടുത്ത്‌ കേരളം. സെമി ഹൈസ്‌പീഡ്‌ പദ്ധതിയായ സിൽവർ പദ്ധതിയെ രാഷ്‌ട്രീയത്തിന്റെ പേരിൽ എതിർത്തവരും അതിൽനിന്ന്‌ പിൻവാങ്ങുന്നു.

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തും ‘വേഗപദ്ധതി’ക്ക്‌ ആലോചന നടന്നെങ്കിലും അത്‌ മുന്നോട്ടു കൊണ്ടുപോകാനുള്ള ഇച്ഛാശക്തിയുണ്ടായിരുന്നില്ല. തിരുവനന്തപുരത്തെയും കാസർകോടിനെയും ബന്ധിപ്പിച്ചുള്ള വന്ദേഭാരത്‌ എക്‌സ്‌പ്രസ്‌ പ്രതീക്ഷിച്ച വേഗം കൈവരിച്ചതുമില്ല. ഇതോടെ ബി.ജെ.പി കെട്ടി ഉയർത്തിയ നുണയും പൊളിഞ്ഞു. പദ്ധതിയെ എതിർത്തിരുന്ന പല മാധ്യമങ്ങളും ചർച്ചയെ സജീവമാക്കുകയുമാണ്‌.

കേരളത്തിന്‌ വേഗപ്പാത വേണമെന്ന നിലപാട്‌ ആവർത്തിച്ച്‌ ഇ ശ്രീധരനും രംഗത്തെത്തി. താൻ വിഭാവനം ചെയ്‌തത്‌ സ്റ്റാൻഡേർഡ്‌ ലൈനാണെന്ന്‌ ഇ. ശ്രീധരൻ പറഞ്ഞു. ഇക്കാര്യമാണ്‌ മുഖ്യമന്ത്രി പിണറായി വിജയന്‌ നൽകിയ കുറിപ്പിൽ നിർദേശമായി അവതരിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ ബ്രോഡ്‌ഗേജ്‌ തിരക്കേറിയതാണ്‌. മറ്റു പാതകളുമായി കണക്ട്‌ ചെയ്യേണ്ട ആവശ്യമില്ല.

ഇ ശ്രീധരന്റെ നിർദേശം

● തുരങ്കപ്പാതയും ആകാശപ്പാതയും ചേരുന്ന അർധ അതിവേഗപ്പാത
● ജനസാന്ദ്രതകൂടിയ സ്ഥലങ്ങളിൽ തുരങ്കപ്പാത വേണം. കെട്ടിടം സംരക്ഷിക്കാൻ അതിലൂടെ കഴിയും.
● അർധ അതിവേഗപ്പാത പിന്നീട്‌ വേഗപ്പാതയാക്കാം
● സർവേ നടത്തണം
● രണ്ടുവർഷത്തിനകം ഡി.പി.ആർ തയ്യാറാക്കാൻ കഴിയും. ആറുമുതൽ എട്ടുമാസത്തിനകം റെയിൽവേയുടെയും   കേന്ദ്ര സർക്കാരിന്റെയും അനുമതി നേടിയെടുക്കാൻ കഴിയും
● 2026ൽ നിർമാണം തുടങ്ങി ആറുവർഷത്തിനകം പദ്ധതി പൂർത്തീകരിക്കാൻ കഴിയും
● ഒരു ലക്ഷം കോടിയാണ്‌ നിർമാണച്ചെലവ്‌.
  അതിൽ 26,000 കോടിവീതം കേന്ദ്ര സംസ്ഥാന സർക്കാരുകൾ വഹിക്കണം. 
48,000 കോടി വിദേശവായ്‌പ എടുക്കാം
● നിർമാണച്ചുമതല റെയിൽവേക്കോ ഡി.എം.ആർസിക്കോ നൽകണം. 
20 വർഷത്തിനകം പദ്ധതി ലാഭത്തിലാകും


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!