പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ പത്ത് വർഷം തടവും പിഴയും
തളിപ്പറമ്പ് : പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ 10 വർഷം തടവും ഒരുലക്ഷം രൂപ പിഴയും. തൃശ്ശൂർ അന്നകരയിലെ വടേരിയാട്ടിൽ വീട്ടിലെ രതീഷിനെ (37) യാണ് തളിപ്പറമ്പ് അതിവേഗ കോടതി ജഡ്ജി ആർ.രാജേഷ് ശിക്ഷിച്ചത്. വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ്. 2013 സെപ്റ്റംബറിൽ കാറിൽ കയറ്റി പറശ്ശിനിക്കടവിലെത്തിച്ച് ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ഷെറിമോൾ ജോസ് ഹാജരായി.