Connect with us

Kerala

ഓണം സ്‌പെഷ്യൽ : 28 അധിക സർവീസുമായി കെ.എസ്‌.ആർ.ടിസി, ഓൺലൈൻ റിസർവേഷൻ ആരംഭിച്ചു

Published

on

Share our post

തിരുവനന്തപുരം : ഓണക്കാലത്ത്‌ അധികമായി 28 അന്തർസംസ്ഥാന സർവീസ്‌ നടത്താൻ കെ.എസ്.ആർ.ടി.സി. ആ​ഗസ്‌ത്‌ 22 മുതൽ സെപ്തംബർ അഞ്ചുവരെ കേരളത്തിൽനിന്ന്‌ ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരികെയുമാണ്‌ അധിക സർവീസ്‌. ഓൺലൈൻ റിസർവേഷൻ ആരംഭിച്ചു. ഫ്‌ളക്‌സി നിരക്കായിരിക്കും. തിരക്ക്‌ കൂടുതലുള്ള റൂട്ടുകളിൽ കൂടുതൽ സർവീസുകൾ നടത്താൻ യൂണിറ്റുകൾക്ക്‌ സി.എം.ഡി നിർദേശം നൽകി.

www.online.keralartc.com, www.onlineksrtcswift.com വഴിയും ENTE KSRTC, ENTE KSRTC NEO OPRS എന്നീ മൊബൈൽ ആപ്പുകൾ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം.

ബംഗളൂരു, ചെന്നൈ അധിക സർവീസുകൾ

പകൽ 3.35ന്‌ ബംഗളൂരു–കോഴിക്കോട് (സൂപ്പർ ഡീലക്സ്, മൈസൂരൂ–ബത്തേരി വഴി), രാത്രി 7.45നും 8.15നും 8.50 നും ബംഗളൂരു–കോഴിക്കോട് (സൂപ്പർ ഡീലക്‌സ്‌, കുട്ട– മാനന്തവാടി വഴി), രാത്രി 7.15ന്‌ ബംഗളൂരു–തൃശൂർ (സൂപ്പർ ഡീലക്‌സ്‌,- സേലം–കോയമ്പത്തൂർ–പാലക്കാട് വഴി), വൈകിട്ട്‌ 5.30ന്‌ ബംഗളൂരു– എറണാകുളം (സൂപ്പർ ഡീലക്‌സ്‌, സേലം–കോയമ്പത്തൂർ–പാലക്കാട് വഴി), വൈകിട്ട്‌ 6.45ന്‌ ബംഗളൂരു– – എറണാകുളം (സൂപ്പർ ഡീലക്‌സ്‌, സേലം– കോയമ്പത്തൂർ– പാലക്കാട് വഴി), രാത്രി 6.10ന്‌ ബംഗളൂരു– കോട്ടയം (സൂപ്പർ ഡീലക്‌സ്‌,- സേലം– കോയമ്പത്തൂർ–പാലക്കാട് വഴി), രാത്രി 8.30നും 9.40നും ബംഗളൂരു–കണ്ണൂർ (സൂപ്പർ ഡീലക്‌സ്‌,- ഇരിട്ടി വഴി),ഞാൻ എന്റെ ജീവിതത്തിൽ രാത്രി 10.15ന്‌ ബംഗളൂരു–പയ്യന്നൂർ (സൂപ്പർ ഡീലക്‌സ്‌ ചെറുപുഴ വഴി), വൈകിട്ട്‌ 6ന്‌ ബംഗളൂരു–തിരുവനന്തപുരം (സൂപ്പർ ഡീലക്‌സ്‌, – നാഗർകോവിൽ വഴി), വൈകിട്ട്‌ 6.30ന്‌ ചെന്നൈ –തിരുവനന്തപുരം (സൂപ്പർ ഡീലക്‌സ്‌, -നാഗർകോവിൽ വഴി), വൈകിട്ട്‌ 5.30ന്‌ ചെന്നൈ–എറണാകുളം (സൂപ്പർ ഡീലക്‌സ്‌, സേലം– കോയമ്പത്തൂർ വഴി).

കേരളത്തിൽനിന്നുള്ള സർവീസുകൾ

ആഗസ്‌ത്‌ 21 മുതൽ സെപ്‌തംബർ ഒമ്പതുവരെയാണ്‌ അധിക സർവീസുകൾ. രാത്രി 10-.15നും 10.30നും 10.50നും 11.15നും കോഴിക്കോട് –ബംഗളൂരു (സൂപ്പർ ഡീലക്‌സ്‌,- മാനന്തവാടി–കുട്ട വഴി), രാത്രി 9.15ന്‌ തൃശൂർ–ബംഗളൂരു (സൂപ്പർ ഡീലക്‌സ്‌, പാലക്കാട് –കോയമ്പത്തൂർ–സേലം വഴി), വൈകിട്ട്‌ 6.30നും രാത്രി 7.30നും എറണാകുളം– ബംഗളൂരു (സൂപ്പർ ഡീലക്‌സ്‌ പാലക്കാട്–കോയമ്പത്തൂർ –സേലം വഴി), രാവിലെ 9.01നും 10.10നും കണ്ണൂർ–ബംഗളൂരു (സൂപ്പർ ഡീലക്‌സ്‌, ഇരിട്ടി വഴി), വൈകിട്ട്‌ 5.30ന്‌ പയ്യന്നൂർ–ബംഗളൂരു (സൂപ്പർ ഡീലക്‌സ്‌,- ചെറുപുഴ വഴി), രാത്രി എട്ടിന്‌ തിരുവനന്തപുരം–ബംഗളൂരു (സൂപ്പർ ഡീലക്‌സ്‌, നാ​ഗർകോവിൽ –മധുര വഴി), വൈകിട്ട്‌ 6.30ന്‌ തിരുവനന്തപുരം–ചെന്നൈ (സൂപ്പർ ഡീലക്‌സ്‌, നാ​ഗർകോവിൽ വഴി), രാത്രി 7.30ന്‌ എറണാകുളം –ചെന്നൈ (സൂപ്പർ ഡീലക്‌സ്‌, കോയമ്പത്തൂർ–സേലം വഴി).


Share our post

Kerala

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

Published

on

Share our post

ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും പരി​ഗണിക്കില്ല.

കാട്ടുപന്നികൾ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തിൽ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. ആ ആധികാരം കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രം ചൂണ്ടികാട്ടി.

സംരക്ഷിത മൃ​ഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ നിന്നും കാട്ടുപന്നിയെ മാറ്റില്ലെന്ന നിലപാടിലാണ് കേന്ദ്രം. കടുവയും ആനയും ഒന്നാം പട്ടികയിലാണ്.


Share our post
Continue Reading

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Trending

error: Content is protected !!