കണ്ണൂർ ജില്ലയിൽ കരിഞ്ചന്തയും വിലക്കയറ്റവും തടയാൻ പരിശോധന

Share our post

കണ്ണൂർ : കരിഞ്ചന്തയും വിലക്കയറ്റവും തടയാൻ ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ പരിശോധന തുടങ്ങി. ബുധനാഴ്‌ച കണ്ണൂർ പച്ചക്കറി മാർക്കറ്റിലെ പത്ത്‌ കടകളാണ് പരിശോധിച്ചത്. പച്ചക്കറികൾക്ക്‌ വ്യത്യസ്‌ത വില ഈടാക്കുന്നതായി പരിശോധനയിൽ വ്യക്തമായി. അമിത വില ഈടാക്കുന്നവർക്കെതിരെ നടപടിയെടുക്കും. വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്തവർക്കെതിരെയും നടപടി സ്വീകരിക്കും. താലൂക്ക് സപ്ലൈ ഓഫിസർമാരുടെ നേതൃത്വത്തിൽ ജില്ലയിൽ പരിശോധന ശക്തമാക്കാനാണ്‌ തീരുമാനം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!