വയറുവേദനക്ക് ചികിത്സ തേടിയെത്തിയ യുവതി ആസ്പത്രിയിലെ ശൗചാലയത്തില്‍ പ്രസവിച്ചു

തൃശ്ശൂര്‍: ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടയെത്തിയ യുവതി ആശുപത്രിയിലെ ശൗചാലയത്തില്‍ പ്രസവിച്ചു. വയറുവേദനയ്ക്ക് ചികിത്സ തേടി ഭര്‍ത്താവിനോടൊപ്പമാണ് യുവതി എത്തിയത്. വിദഗ്ധപരിശോധനയ്ക്കായി യുവതിയോട് മൂത്രം പരിശോധിക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് യുവതി ശൗചാലയത്തിലെത്തിയത്. അവിടെവെച്ച് പ്രസവം നടക്കുകയായിരുന്നു.
യുവതിയ്ക്കും കുഞ്ഞിനും ആവശ്യമായ പ്രാഥമിക ചികിത്സ ഉടനെ തന്നെ ലഭ്യമാക്കി. കുഞ്ഞിന് അണുബാധയേറ്റിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളുള്‍പ്പെടെയുള്ള തുടര്‍പരിശോധനകള്‍ക്കായി യുവതിയേയും കുഞ്ഞിനേയും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് പോകാന്‍ നിര്‍ദേശിച്ചെങ്കിലും ഇവര്‍ ചാവക്കാടുള്ള മറ്റൊരു ആശുപത്രിയിലേക്ക് പോയി.
ഗര്‍ഭിണിയാണെന്ന കാര്യം താന്‍ അറിഞ്ഞിരുന്നില്ല എന്നാണ് യുവതി പറയുന്നത്. കൂടുതല്‍ പരിശോധനയ്ക്കും അന്വേഷണത്തിനും ശേഷം മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരികയുള്ളൂ. നിലവില്‍ യുവതിയ്ക്കും കുഞ്ഞിനും ആരോഗ്യപ്രശ്‌നങ്ങളില്ല എന്നാണ് റിപ്പോര്‍ട്ട്.