വിദ്യാര്‍ഥിനികള്‍ സ്റ്റേഷനില്‍ നേരിട്ടെത്തി പരാതിനല്‍കി; പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍

കല്പറ്റ(വയനാട്): സ്‌കൂള്‍ വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ കായികാധ്യാപകന്‍ അറസ്റ്റില്‍. വയനാട് മേപ്പാടി പുത്തൂര്‍വയല്‍ സ്വദേശി ജി.എം.ജോണി(50)യെയാണ് പോക്‌സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ നല്‍കിയ പരാതിയിലാണ് നടപടി.
കഴിഞ്ഞ ദിവസം വൈകിട്ടാണ് അഞ്ചു വിദ്യാര്‍ഥിനികള്‍ മേപ്പാടി പോലീസ് സ്‌റ്റേഷനില്‍ നേരിട്ടെത്തി അധ്യാപകനെതിരേ പരാതി നല്‍കിയത്.
സ്‌കൂളിലെ ഹയര്‍സെക്കന്‍ഡറി വിഭാഗം കായികാധ്യാപകനായ ജോണി മോശമായരീതിയില്‍ പെരുമാറിയെന്നും ലൈംഗികച്ചുവയോടെ സംസാരിച്ചെന്നുമായിരുന്നു വിദ്യാര്‍ഥിനികളുടെ പരാതി.
തുടര്‍ന്ന് പോലീസ് കേസെടുക്കുകയും അധ്യാപകനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.