കുസാറ്റ് ക്യാമ്പസുകളി‍ൽ ജെൻഡർ ന്യൂട്രൽ യൂണിഫോം

Share our post

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ക്യാംപസിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം. കുസാറ്റ് എൻജിനീയറിംങ് ക്യാംപസിൽ ജെൻഡറൽ ന്യൂട്രൽ യൂണിഫോം മെയ് 26ന് നടപ്പാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് യൂണിവേഴ്സിറ്റിയുടെ മുഴുവൻ ക്യാംപസുകളിലും ജെൻഡർ ന്യൂട്രൽ യൂണിഫോം യാഥാർത്ഥ്യമാക്കാൻ പോകുന്നത്. ഈ അധ്യയന വർഷം മുതൽ യൂണിഫോം പ്രാബല്യത്തില്‍ വരുമെന്ന് സർവകലാശാല വൈസ് ചാന്‍സിലര്‍ ഡോ പി. ജി. ശങ്കർ അറിയിച്ചു.

കുസാറ്റ് വിദ്യാർത്ഥി യൂണിയന്റെ വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു എല്ലാ ക്യാമ്പസുകളിലും ജെൻഡർ ന്യൂട്രൽ യൂണിഫോമുകൾ നടപ്പാക്കുക എന്നത്. സർവകലാശാലയുടെ കീഴിലുള്ള തൃക്കാക്കര ക്യാപസ്, കുട്ടനാട് ക്യാംപസ്, ലോക്സൈഡ് ക്യാപസ് എന്നിവിടങ്ങളിലുള്ള എണ്ണായിരത്തോളം വിദ്യാർത്ഥികളിലേക്കാണ് ആ ആശയം എത്തുന്നത്. നേരത്തെ ആൺകുട്ടികൾക്ക് പാന്റും ഷർട്ടും പെൺകുട്ടികൾക്ക് ടോപ്പും ജാക്കറ്റുമടങ്ങുന്നതായിരുന്നു യൂണിഫോം. ഇനി വിദ്യാർഥികൾക്ക് ഇതിൽ ഏതും തെരഞ്ഞെടുക്കാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!