ഈ കുഴി വഴിയാണ് മലയോര ഹൈവേ; കേളകം മുതൽ മണത്തണ വരെ കൂടുതൽ തകർന്നു

മണത്തണ: മലയോര ഹൈവേയിൽ വീണ്ടും കുഴികൾ. മഴക്കാലം ആരംഭിച്ചതോടെയാണ് കുഴികളും ഉണ്ടായി തുടങ്ങിയത്. മണത്തണ കൊട്ടിയൂർ അമ്പായത്തോട് ഹൈവേയിലാണ് കുഴികൾ ഉണ്ടായിട്ടുളളത്. 2103 ലാണ് കൊട്ടിയൂർ റോഡിനെ മലയോര ഹൈവേയുടെ ഭാഗമായി ചേർത്ത് മെക്കാഡം ടാറിങ് നടത്തിയത്. അഞ്ച് വർഷത്തോളം ടാറിങ്ങിന് കാര്യമായ തകർച്ച ഉണ്ടായില്ല. എന്നാൽ 2018 മുതൽ റോഡിൽ വലിയ കുഴികൾ ഉണ്ടാകുന്നത് പതിവായി.
കഴിഞ്ഞ വർഷം റോഡിൽ വ്യാപകമായി കുഴികൾ ഉണ്ടായിട്ടും അറ്റകുറ്റ പണികൾ നടത്താതിരുന്നത് വിവാദമായിരുന്നു. പിന്നീട് കുഴികൾ നികത്തി എങ്കിലും അവിടം എല്ലാം മുഴകളായി മാറിയത് റോഡിന്റെ നിലവാരത്തെ മോശമായി ബാധിച്ചിരുന്നു.
മണത്തണ മുതൽ കൊട്ടിയൂർ അമ്പായത്തോട് വരെയുളള 16 കിലോമീറ്റർ ദൂരം റീ ടാറിങ് നടത്തുന്നതിനായി 5 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ കഴിഞ്ഞ വേനൽ കാലത്ത് പണികൾ നടത്തിയില്ല. ഇനി മഴക്കാലം കഴിയാതെ റീ ടാറിങ് നടത്തില്ല.
കുഴികൾ അടയ്ക്കാനുള്ള നടപടികൾ എങ്കിലും ഉടൻ ഉണ്ടാകണം എന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. കേളകം ടൗൺ മുതൽ മണത്തണ വരെയുള്ള ഭാഗങ്ങളിലാണ് കൂടുതലായി തകർന്നിട്ടുള്ളത്. ടൗണുകളിലെ കുഴികളിൽ വെള്ളം കെട്ടിക്കിടക്കുയും വാഹനങ്ങൾ അതിൽ ചാടി വെള്ളം തെറിച്ച് വ്യാപാര സ്ഥാപനങ്ങളിലെ വസ്തുക്കൾ നശിക്കുകയും ചെയ്യുന്നു.
ചിലയിടങ്ങളിൽ വ്യാപാരികൾ തന്നെ റോഡിലെ കുഴികൾ കോൺക്രീറ്റ് ചെയ്ത് അടച്ചിട്ടും ഉണ്ട്. ഭാരം കയറ്റിയ കൂറ്റൻ ടിപ്പറുകളും ചരക്ക് വാഹനങ്ങളും പതിവായി കടന്നു പോകുന്ന റോഡിൽ കൊട്ടിയൂർ ഉത്സവ കാലത്ത് വാഹന തിരക്ക് കൂടി എത്തുന്നത് തകർച്ച വേഗത്തിലാക്കി. മലയോര ഹൈവേയുടെ നിർമാണത്തിന്റെ ഭാഗമായി ഡ്രയ്നേജുകൾ നിർമിക്കാത്തതും റോഡിന്റെ തകർച്ചയ്ക്ക് കാരണമാണ്.
ഹൈവേയുടെ ഇരു വശത്തു കൂടിയും മഴവെള്ളം ഒഴുകി പോകുന്നതിന് ഡ്രെയ്നേജുകൾ ഇല്ലാത്തതിനാൽ റോഡിലൂടെ പരന്നൊഴുകുകയാണ്. ഇരു ചക്ര വാഹനങ്ങളാണ് കൂടുതലായും അപകടത്തിൽ പെടുന്നത്. ഡ്രയ്നേജും ഫുട്പാത്തും നിർമിച്ചാൽ ടാറിങ് ദീർഘകാലം നിലനിൽക്കുകയും വാഹന