മുന്‍ കേരള ഫുട്‌ബോള്‍ താരം എം.ആര്‍.ജോസഫ് അന്തരിച്ചു

Share our post

കൊച്ചി: മുന്‍ കേരള ഫുട്‌ബോള്‍ താരം എം.ആര്‍.ജോസഫ് അന്തരിച്ചു. 75 വയസ്സായിരുന്നു. കേരളം ആദ്യമായി സന്തോഷ് ട്രോഫി കിരീടം നേടിയ ടീമിലെ പ്രധാന താരങ്ങളിലൊരാളാണ് ജോസഫ്. മുന്നേറ്റതാരമായ ജോസഫ് 1973-ലാണ് കേരളത്തിനൊപ്പം ആദ്യമായി സന്തോഷ് ട്രോഫി കിരീടത്തില്‍ മുത്തമിട്ടത്.

എറണാകുളം തൈക്കൂടം പൂളത്ത് ലെയ്‌നില്‍ സെയ്ന്റ് ജെയിംസ് ചാപ്പലിന് സമീപം മായത്തട്ടകത്ത് വീട്ടിലായിരുന്നു താമസം. കേരളത്തിന് പുറമേ എഫ്.എ.സി.ടി, പോര്‍ട്ട് ട്രസ്റ്റ് ടീമുകള്‍ക്കായും ജോസഫ് കളിച്ചിട്ടുണ്ട്.

ഭാര്യ: അല്‍ഫോണ്‍സ, മക്കള്‍: വിജു, സിജു, മിഥുന്‍ മരുമക്കള്‍: ജിസി, ദിവ്യ, ലിഡ. സംസ്‌കാരം എറണാകുളം തൈക്കൂടം സെന്റ് റാഫേല്‍സ് പള്ളി സെമിത്തേരിയില്‍.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!