ട്രെയിനില്‍ കയറി വിദ്യാര്‍ഥികള്‍ക്കുനേരെ അശ്ലീല പ്രദര്‍ശനം; മധ്യവയസ്കൻ പിടിയില്‍

തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികൾക്ക് മുമ്പിൽ അശ്ലീല പ്രദർശനം നടത്തിയ തിരുവനന്തപുരം സ്വദേശിയെ റെയിൽവേ പോലീസ് കസ്റ്റഡിയിൽ എടുത്തു. ശ്രീകാര്യം കരിയം സ്വദേശി സുരേഷ് കുമാറാണ് പിടിയിലായത്. ട്രെയിനിൽ വെച്ചായിരുന്നു അശ്ലീല പ്രദർശനം നടത്തിയത്.
ഹയർസെക്കൻഡറി വിദ്യാർഥികളാണ് സ്കൂൾ അധികൃതർക്ക് പരാതി നൽകിയത്. ഇതുമായി ബന്ധപ്പെട്ട് പരിശോധിക്കാൻ സ്കൂൾ അധികൃതർ ട്രെയിനിൽ കയറി. ട്രെയിൻ ചിറയൻകീഴിൽ എത്തിയപ്പോൾ സുരേഷ് എന്നയാൾ ശൗചാലയത്തിൽ കയറി ജനൽ ഗ്ലാസ് മാറ്റി കുട്ടികൾക്ക് നേരെ അശ്ലീലപ്രദർശനം നടത്തുന്നത് കണ്ടു. തുടർന്ന് ശൗചാലയത്തിൽവെച്ച് തന്നെ ഇയാളെ പിടികൂടുകയായിരുന്നു. കഴക്കൂട്ടത്ത് ട്രെയിൻ എത്തിയപ്പോൾ ഇയാളെ റെയിൽവേ പോലീസിലേൽപ്പിക്കുകയായിരുന്നു.