മാലിന്യം തള്ളി; 50,000 രൂപ പിഴ ഈടാക്കി

രാമന്തളി : വടക്കുമ്പാട് പറമ്പിൽ മാലിന്യം തള്ളിയ പുന്നക്കടവിലെ സി.എ.സലീമിനെ പിടികൂടി പിഴ ഈടാക്കുകയും തള്ളിയ മാലിന്യം തിരിച്ചെടുപ്പിക്കുകയും ചെയ്തു. മാലിന്യം തള്ളുന്നതു കണ്ട പ്രദേശവാസികൾ വാർഡ് അംഗം ഷുഹൈബയെ അറിയിച്ചു.
പഞ്ചായത്ത് സെക്രട്ടറി എം.ചന്ദ്രശേഖരനും എച്ച്ഐ കെ.വി.ഗിരീഷും സ്ഥലത്തെത്തി മാലിന്യം തള്ളിയ ആളെ കണ്ടെത്തി. 50,000 രൂപ പിഴ വിധിക്കുകയും ചെയ്തു.