കീം 2023: സർട്ടിഫിക്കറ്റിലെ പിഴവുകൾ തിരുത്താൻ അവസരം

എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷയോടൊപ്പം സമർപ്പിച്ച വിവിധ സർട്ടിഫിക്കറ്റുകളിലെ പിഴവുകൾ തിരുത്താനും സംവരണത്തിനും മറ്റ് ആനുകൂല്യങ്ങൾക്കുമുള്ള രേഖകൾ നൽകാനും ഒരവസരംകൂടി നൽകുന്നു. 13-ന് വൈകീട്ട് നാലുവരെ സമർപ്പിക്കാം. വിവരങ്ങൾക്ക് www.cee.kerala.gov.in