രണ്ട് ലക്ഷം രൂപയ്‌ക്ക് മുകളിലുള്ള സ്വർണവുമായി യാത്ര ചെയ്യാറുണ്ടോ? ഇനിമുതൽ ബില്ല് നിർബന്ധം, ഇല്ലെങ്കിൽ കേസും പിഴയും

Share our post

തിരുവനന്തപുരം: രണ്ടു ലക്ഷം രൂപയ്ക്ക് മുകളിൽ സ്വർണം സംസ്ഥാനത്തിനകത്ത് കൊണ്ടുപോകുന്നതിന് അംഗീകൃത രേഖയോ, ഇ- വേ ബില്ലോ നിർബദ്ധമാക്കും. ഇന്ന് ഡൽഹിയിൽ ചേരുന്ന ജി.എസ്.ടി കൗൺസിൽ യോഗം പുതിയ നിയമത്തിന് അംഗീകാരം നൽകും. സംസ്ഥാന ധനമന്ത്രി കെ.എൻ.ബാലഗോപാൽ അദ്ധ്യക്ഷനായ സമിതി നൽകിയ നിർദ്ദേശമാണ് കൗൺസിൽ പരിഗണിക്കുന്നത്.

വിൽക്കാനുള്ളതാണോ, വില്പന നടത്തിയതാണോ, ഓർഡർ അനുസരിച്ച് ആഭരണങ്ങൾ നിർമ്മിച്ച് നൽകിയതാണോ എന്ന് വ്യക്തമാക്കുന്ന ബിൽ കൈവശമുണ്ടായിരിക്കണം. രേഖയില്ലാതെ പിടികൂടിയാൽ നികുതിത്തട്ടിപ്പിന് കേസെടുക്കും. നികുതിയും പിഴയും ഒടുക്കിയാലേ സ്വർണം വിട്ടുകിട്ടൂ. നികുതിവെട്ടിപ്പ് പിടിക്കാൻ സ്പെഷ്യൽ വിജിലൻസ് ടീം രൂപീകരിക്കും.

50,000 രൂപയിൽ കൂടുതൽ മൂല്യമുള്ള മറ്റെല്ലാ ചരക്കിന്റെയും നീക്കത്തിന് ഇ-വേ ബിൽ നിർബന്ധമാണെങ്കിലും സ്വർണത്തെ ഒഴിവാക്കിയിരുന്നു. ജി.എസ്.ടി നടപ്പാക്കിയശേഷം സ്വർണ ഇടപാടിൽ നിന്നുള്ള വരുമാനത്തിൽ കനത്ത ഇടിവ് വന്നതോടെ കേരളമാണ് ഈ നിർദ്ദേശം ആദ്യം മുന്നോട്ടുവച്ചത്. ഗുജറാത്ത്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങൾ വിയോജിച്ചു. സ്വർണ,​ രത്ന വ്യവസായത്തിന് രഹസ്യ സ്വഭാവം ആവശ്യമാണെന്നാണ് വാദിച്ചത്.

തുടർന്ന് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാനുള്ള അനുവാദം നിയമത്തിൽ ഉൾപ്പെടുത്താൻ ധാരണയായി.പുതിയ നിയമംവരുന്നതോടെ1. സ്വർണം വ്യാപാരാവശ്യത്തിന് ജില്ലയ്ക്കകത്ത് പോലും കൊണ്ടുപോകുന്നതിന് ഇ-വേ ബിൽ2. പൊതുജനം വാങ്ങുന്ന സ്വർണത്തിന് ജുവലറിയിൽ നിന്നുള്ള ബില്ലോ, ഇ- ഇൻവോയിസോ3. സ്വർണാഭരണങ്ങൾ വീടുകളിലും മറ്റും നിർമ്മിച്ച് നൽകുന്നവരും വ്യക്തമായ രേഖകൾനികുതി സർക്കാർ ലക്ഷ്യം കേരളത്തിൽ പ്രതിവർഷം 60 ടൺ സ്വർണത്തിന്റെ ഇടപാട് 40000 കോടി രൂപയുടെ ബിസിനസ്.

*ഇതിനനുസരിച്ച് നികുതി വരുമാനമില്ല

* ജുവലറികളിൽ നിരന്തര പരിശോധനയ്ക്ക് പ്രായോഗിക ബുദ്ധിമുട്ട്

* ബില്ലില്ലാത്ത കച്ചവടം, കടകൾക്ക് പുറത്തുള്ള ഇടപാടുകൾ എന്നിവ തടയുംവ്യാപാരികളുടെ എതിർപ്പ്

* ആഭരണ നിർമാണം പല ഘട്ടങ്ങളിലായി വിവിധയിടങ്ങളിൽ

* ഈ സാഹചര്യത്തിൽ സ്വർണത്തിന് ഇ-വേബിൽ പറ്റില്ല

* ഇ-വേ ബിൽ എടുക്കുന്നത് സുരക്ഷയ്ക്കും ഭീഷണി‌

* വിവരം ചോർന്നാൽ മോഷണവും ആക്രമണവും ഉണ്ടാകാം’സ്വർണക്കടക്കാരെ ദ്രോഹിക്കാനല്ല,​ നികുതി   ഉറപ്പാക്കാണ് ശ്രമം’-കെ.എൻ.ബാലഗോപാൽ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!