സെയ്ന്റ് ജോസഫ് എച്ച്.എസ്.എസിൽ നവാഗതരെ സ്വീകരിച്ചു

പേരാവൂർ : സെയ്ന്റ് ജോസഫ് ഹയർസെക്കൻഡറി സ്‌കൂൾ പ്ലസ് വൺ നവാഗതരെ അധ്യാപകരും പി.ടി.എ പ്രതിനിധികളും സീനിയർ വിദ്യാർത്ഥികളും ചേർന്ന് സ്വീകരിച്ചു.
സ്‌കൂൾ അസി. മനേജർ ഫാ. ജെറിൻ ജോസഫ് പന്തലുപറമ്പിൽ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് സന്തോഷ് കോക്കാട്ട് അധ്യക്ഷത വഹിച്ചു.
ഇന്ത്യൻ വോളിബോൾ ടീം അണ്ടർ 19 വിഭാഗത്തിലേക്ക് സെലക്ഷൻ കിട്ടിയ സ്‌കൂളിലെ വിദ്യാർത്ഥി നിക്കോളാസ് ചാക്കോയെ ചടങ്ങിൽ ആദരിച്ചു.
റിട്ട.പ്രിൻസിപ്പാൾ ജോണി തോമസ്, മഞ്ജു മരിയ , പ്രഥമധ്യാപകൻ സണ്ണി.കെ.സെബാസ്റ്റ്യൻ, മഞ്ജുഷ കുര്യൻ , റെനി ജോസഫ് , ആൻസന ആന്റണി എന്നിവർ പ്രസംഗിച്ചു.