Kannur
വയലേലകളിൽ പൈതൃകത്തിന്റെ കുടമണിനാദം
പയ്യന്നൂർ: മൺമറഞ്ഞു പോകുന്ന പരമ്പരാഗത കൃഷിരീതിയെ നിലനിർത്തി വാസുദേവൻ നമ്പൂതിരിയും സുഹൃത്ത് ഭാസ്കരനും. യന്ത്രമിറങ്ങാത്ത വയലുകളിൽ കാളകളെ പൂട്ടിക്കെട്ടി ഉഴുതുമറിച്ച് കൃഷിക്കൊരുക്കുകയാണിവർ. 35 വർഷത്തിലേറെയായി കാളകളെ ഉപയോഗിച്ച് നിലമുഴുന്ന കടന്നപ്പള്ളിയിലെ വി. വാസുദേവൻ നമ്പൂതിരി ഈ വർഷവും കാളകളുമായി രംഗത്തുണ്ട്. 50 വർഷത്തിലധികമായി പരിയാരം പുളിയൂലിലെ മാടക്ക ഭാസ്കരനും ഈ മേഖലയിൽ സജീവമാണ്.
ജില്ലയിൽ നൂറുകണക്കിന് കൃഷിക്കാർ ഈ പരമ്പരാഗത കൃഷി നടത്താനുണ്ടായിരുന്നുവെങ്കിലും ഇന്നത് വിരലിലെണ്ണാവുന്നർ മാത്രമാണ്. വയലുകളിൽ ഉഴതു യന്ത്രമിറങ്ങിയപ്പോഴും വാസുദേവനും ഭാസ്കരനും കാളകളെ ഉപേക്ഷിച്ചില്ല. കലപ്പകൊണ്ട് ഉഴുതാൽ മാത്രമെ നെൽവയൽ പാകപ്പെടൂ എന്നാണ് വാസുദേവൻ നമ്പൂതിരിയുടെ അഭിപ്രായം.
അതുകൊണ്ട് ശരീരം വഴങ്ങുന്നതുവരെ കാളയും കലപ്പയും ജീവിതത്തിന്റെ ഭാഗമാക്കാനാണ് ഈ കർഷക സുഹൃത്തുക്കളുടെ തീരുമാനം. പരമ്പരാഗത കൃഷിരീതി നിലനിൽക്കണമെന്ന ആഗ്രഹമാണ് നഷ്ടം സഹിച്ചും കാളകളെ സംരക്ഷിക്കുന്നതിന് പിന്നിലുള്ളത്.
കാളകളെ ലഭിക്കാത്തതും യന്ത്രം വ്യാപകമായതും പുതിയ തലമുറ ഈ രംഗത്ത്നിന്ന് പിന്മാറിയതുമാണ് വയലിലെ കാളപൂട്ടലിന്റെ ഗൃഹാതുരത മറയാൻ കാരണം. മുമ്പ് കർണാടക കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഷഷ്ഠി ഉത്സവത്തോടനുബന്ധിച്ചുള്ള കാലിച്ചന്തയിൽ നിന്നാണ് കണ്ണൂർ, കാസർകോട് ജില്ലകളിലേക്ക് കാളകളെ കൊണ്ടുവന്നിരുന്നത്. എന്നാൽ, കാലിക്കടത്ത് ആരോപിച്ച് സംഘ് പരിവാർ ചന്ത തടഞ്ഞു. ഇതും ലക്ഷണമൊത്ത കളകളെ കിട്ടുന്നതിന്നതിന് തടസ്സമായതായി ഇവർ പറയുന്നു.
എന്നാൽ, മറ്റു പ്രദേശങ്ങളിൽ നിന്ന് കാളകളെ എത്തിച്ച് വാസുദേവൻ നമ്പൂതിരി ഇന്നും പരമ്പരാഗത കൃഷിയുമായി രംഗത്തുണ്ട്. സ്വന്തം വയൽ മാത്രമല്ല, യന്ത്രമിറങ്ങാത്ത മറ്റ് കൃഷിക്കാർക്കും ഇദ്ദേഹം നിലമൊരുക്കിക്കൊടുക്കുന്നു. വീടിനടുത്ത ഇ.ടി. കുഞ്ഞിരാമൻ നമ്പ്യാരാണ് വാസുദേവന്റെ ഗുരു.
സ്കൂൾ വിദ്യാഭ്യാസം മുതലെ കടന്നപ്പള്ളിയിലെ മുതിർന്ന കർഷകനായ കുഞ്ഞിരാമൻ നമ്പ്യാരുടെ കാർഷിക ജീവിതത്തോടൊപ്പം വാസുദേവനുണ്ട്. കുഞ്ഞിരാമൻ നമ്പ്യാർ തന്റെ കലപ്പയും കാർഷികോപകരണങ്ങളും മൂന്നു വർഷം മുമ്പ് വാസുദേവന്‍ കൈമാറിയിരുന്നു.
Kannur
ബജറ്റ് ടൂറിസം സെൽ ആഡംബര കപ്പൽ യാത്ര
പയ്യന്നൂർ:കെഎസ്ആർടിസി പയ്യന്നൂർ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ഫെബ്രുവരി എട്ടിന് കൊച്ചിയിൽ നിന്നും ആഡംബര കപ്പൽ യാത്ര സംഘടിപ്പിക്കുന്നു. ഫെബ്രുവരി ഏഴിന് രാത്രി ഒമ്പതിന് പയ്യന്നൂരിൽ നിന്ന് പുറപ്പെട്ട് ഒൻപതിന് രാവിലെ ആറിന് തിരിച്ചെത്തുന്ന വിധത്തിലാണ് യാത്രയുടെ ക്രമീകരണം. 40 പേർക്കാണ് അവസരം ലഭിക്കുക. കപ്പൽ യാത്രക്ക് പുറമെ കൊച്ചി മറൈൻ ഡ്രൈവ്, മട്ടാഞ്ചേരി തുടങ്ങിയ സ്ഥലങ്ങളും സന്ദർശിക്കും. ഫോൺ : 9745534123, 8075823384.
Kannur
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ മുണ്ടേരി സ്വദേശി തളിപ്പറമ്പിൽ അറസ്റ്റില്‍
തളിപ്പറമ്പ്: തളിപ്പറമ്പ് പോലീസ് സ്റ്റേഷന് പരിധിയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പുളിമ്പറമ്പില്‍ വാടകയ്ക്ക് താമസിക്കുന്ന മുണ്ടേരി സ്വദേശി വണ്ണാറപുരയില്‍ വിനോദിനെ (36) ആണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.ഫെബ്രുവരി ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
Breaking News
സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി എം.വി ജയരാജന് തുടരും
കണ്ണൂർ: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി എം.വി ജയരാജന് തുടരും. പാര്‍ട്ടി ജില്ലാ സമ്മേളനമാണ് ജയരാജനെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തത്. നേരത്തേ ആരോഗ്യപ്രശ്നങ്ങൾ കാരണം ഒഴിവാക്കണമെന്ന് അദ്ദേഹം സംസ്ഥാനനേതൃത്വത്തോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് രണ്ടാം തവണയാണ് എം.വി ജയരാജൻ ജില്ലാ സെക്രട്ടറിയായെത്തുന്നത്.
50-അംഗ ജില്ലാ കമ്മിറ്റിയിൽ പതിനൊന്ന് പുതുമുഖങ്ങളുണ്ട്. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ, എം.വി നികേഷ് കുമാർ എന്നിവർ ജില്ലാ കമ്മിറ്റിയിലെത്തി. നികേഷ് കുമാർ നേരത്തേ ജില്ലാ കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവായിരുന്നു. ഡി.വൈ.എഫ്.ഐ യുടെ കണ്ണൂർ ജില്ലാ പ്രസിഡന്റ് മുഹമ്മദ് അഫ്സൽ, സെക്രട്ടറി സരിൻ ശശി, കെ.ജനാർദനൻ, സി.കെ രമേശൻ, എൻ അനിൽ കുമാർ, സി എം കൃഷ്ണൻ, പി ഗോവിന്ദൻ,വി കുഞ്ഞികൃഷ്ണൻ എന്നിവരും ജില്ലാ കമ്മിറ്റിയിലെത്തി.
2019- ലാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.വി. ജയരാജൻ ജില്ലാ സെക്രട്ടറിസ്ഥാനത്തേക്കെത്തിയത്. സെക്രട്ടറിയായിരുന്ന പി. ജയരാജൻ ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ സ്ഥാനാർഥിയായപ്പോഴായിരുന്നു ഇത്. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും പി. ജയരാജന് സ്ഥാനം തിരിച്ചുനൽകിയില്ല. പിന്നീട് നടന്ന ജില്ലാ സമ്മേളനവും സെക്രട്ടറിസ്ഥാനത്ത് എം.വി. ജയരാജൻ തുടരാൻ തീരുമാനിച്ചു.മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും പാർട്ടി സംസ്ഥാനസമിതി അംഗവുമായ കെ.കെ. രാഗേഷ്, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എം.വി. ജയരാജൻ സ്ഥാനാർഥിയായപ്പോൾ സെക്രട്ടറിയുടെ ചുമതല വഹിച്ച ടി.വി. രാജേഷ് എന്നിവരുടെ പേരുകൾ ജില്ലാസെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായും സൂചനകളുണ്ടായിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു