Kerala
കെ.കെ രമ എം.എല്‍.എയുടെ പരാതിയില്‍ സച്ചിന്‍ദേവ് എം.എല്‍.എയ്ക്കും ദേശാഭിമാനിക്കും കോടതി നോട്ടീസ്

കോഴിക്കോട്: കെ. കെ. രമ എം.എല്‍.എയുടെ പരാതിയില്‍ സച്ചിന്‍ദേവ് എം.എല്‍.എയ്ക്കും ദേശാഭിമാനിക്കും കോടതി നോട്ടീസ്. നിയമസഭാ സംഘര്‍ഷവുമായി ബന്ധപ്പെട്ട് തനിക്കെതിരെയുണ്ടായ അപകീര്‍ത്തി പ്രചാരണത്തില്‍ കെ. കെ രമ നേരത്തെ ഇരുവര്‍ക്കും വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.
നോട്ടീസിന് മറുപടി നല്‍കാത്ത സാഹചര്യത്തിലാണ് മാനനഷ്ടക്കേസില്‍ കോഴിക്കോട് ജില്ലാ കോടതി വീണ്ടും നോട്ടീസ് അയച്ചത്.മാര്‍ച്ച് 15 ന് നിയമസഭയിലുണ്ടായ കയ്യാങ്കളിയില്‍ കെ കെ രമയുടെ കൈക്ക് പരിക്കേറ്റതിനെ സച്ചിന്‍ദേവ് എം.എല്‍.എ, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ പരിഹസിച്ചിരുന്നു. ഈ പ്രസ്താവന പിന്‍വലിക്കാന്‍ വക്കീല്‍ നോട്ടീസ് അയച്ചിട്ടും മറുപടി നല്‍കാത്ത സാഹചര്യത്തിലാണ് മാനനഷ്ട കേസ് നല്‍കിയത്.
നിയമസഭയില്‍ സ്പീക്കറുടെ ഓഫീസ് ഉപരോധത്തിനിടെ വാച്ച് ആന്‍ഡ് വാര്‍ഡ് പിടിച്ചുമാറ്റാന്‍ ശ്രമിച്ചപ്പോഴാണ് രമയുടെ വലതുകൈക്ക് പരിക്കേറ്റത്. തുടര്‍ന്ന് നിയമസഭയിലെ ഡോക്ടറെ കണ്ടശേഷം ജനറല്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.
അവിടെ ഓര്‍ത്തോ വിഭാഗം ഡോക്ടര്‍ പരിശോധിച്ച ശേഷം പ്ലാസ്റ്റര്‍ ഇടാന്‍ നിര്‍ദേശിച്ചു. എന്നാല്‍ കൈ മാറി പ്ലാസ്റ്ററിട്ടു എന്നായിരുന്നു സച്ചിന്‍ ദേവിന്റെ പരിഹാസം. ഇടതുകൈയിലെ തിരുമുറിവ് വലതുകൈയ്യിലേക്ക് മാറിപോകുന്ന ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍ സിനിമയിലെ സീന്‍ പങ്കുവെച്ചായിരുന്നു സച്ചിന്‍ദേവ് കെ .കെ രമയുടെ ചിത്രം പങ്കുവെച്ചത്.
Kerala
വിദ്യാർത്ഥിനിയെയും ബന്ധുവായ യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി


പാലക്കാട് മുതലമടയിൽ വിദ്യാർത്ഥിനിയെയും ബന്ധുവായ യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുതലമട പത്തിച്ചിറ സ്വദേശിനിയും പത്താം ക്ലാസ് വിദ്യാർത്ഥിനിയുമായ അർച്ചന, മിനിക്കുംപ്പാറ സ്വദേശി ഗിരീഷ് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അർച്ചനയെ പത്തിച്ചിറയിലെ വീടിനകത്തും, ഗിരീഷിനെ വീടിനു സമീപത്തെ തോട്ടത്തിലും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് സംഭവം. കൊല്ലങ്കോട് പോലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു. ഇരുവരുടെയും മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിൽ മോർച്ചറിയിലേക്ക് മാറ്റി. നാളെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും.മറ്റൊരു സംഭവത്തിൽ, വയനാട് കലക്ടറേറ്റിലെ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ ജീവനക്കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ക്ലര്‍ക്കായ ജീവനക്കാരിയാണ് ഓഫീസ് ശുചിമുറിയില്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഓഫീസിലെ സഹപ്രവര്‍ത്തകന്റെ മാനസിക പീഡനം എന്നാണ് ആരോപണം.
ജോയിന്റ് കൗണ്‍സില്‍ നേതാവ് പ്രജിത്ത് മാനസികമായി പീഡിപ്പിച്ചു എന്നാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി യുവതി ഇന്റേണല്‍ കംപ്ലെയ്ന്റ് കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതി നിലനില്‍ക്കെ യുവതിയെ ക്രമവിരുദ്ധമായി സ്ഥലംമാറ്റി എന്നാണ് ആരോപണം.(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056).
Kerala
മതവിദ്വേഷ പരാമർശക്കേസ്: പി.സി ജോർജിന് ജാമ്യം


കോട്ടയം: മതവിദ്വേഷ പരാമർശ കേസിൽ പിസി ജോർജിന് ജാമ്യം അനുവദിച്ച് കോടതി. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പിസി ജോർജ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്. പിസി ജോർജിൻ്റെ ജാമ്യത്തെ പ്രോസിക്യൂഷൻ എതിർത്തിരുന്നു.
Kerala
കോട്ടയത്ത് മൂന്നു പേര്‍ ട്രെയിന്‍തട്ടി മരിച്ചു; അമ്മയും മക്കളുമെന്ന് വിവരം, ആത്മഹത്യയെന്ന് ലോക്കോ പൈലറ്റ്


കോട്ടയം: ഏറ്റുമാനൂരിനടുത്ത് റെയിൽവേ ട്രാക്കിൽ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി. മരിച്ചത് അമ്മയും മക്കളുമാണെന്നാണ് വിവരം. പുലർച്ചെയോടെയാണ് നാട്ടുകാരിൽ ചിലർ മൃതദേഹം റെയിൽവേ ട്രാക്കിനടുത്ത് കണ്ടെത്തിയത്. ഏറ്റുമാനൂർ പോലീസ് പരിശോധന നടത്തുന്നു.പാറോലിക്കൽ റെയിൽവേ ഗേറ്റിന് സമീപത്തായാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ട്രെയിൻ കയറി ഇറങ്ങിയ നിലയിലായതിനാൽ മൂന്ന് മൃതദേഹങ്ങളും പൂർണ്ണമായും തിരിച്ചറിയാനാകാത്ത രീതിയിലാണ്. കാലിന്റെ അവശിഷ്ടങ്ങളും വസ്ത്രങ്ങളുമാണ് പോലീസിന് തിരിച്ചറിയാൻ സാധിച്ചിരിക്കുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free number: 1056, 0471-2552056).
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്