മദ്യലഹരിയില്‍ ദമ്പതികള്‍ ഒന്നര വയസുള്ള കുഞ്ഞിനെ എടുത്തെറിഞ്ഞു
മദ്യലഹരിയില്‍ ദമ്പതികള്‍ ഒന്നര വയസുള്ള കുഞ്ഞിനെ എടുത്തെറിഞ്ഞു. തലയ്ക്ക് പരിക്കേറ്റ തമിഴ്‌നാട് സ്വദേശികളുടെ ഒന്നര വയസുള്ള കുഞ്ഞ് തിരുവനന്തപുരം എസ്.എ.ടി ആസ്പത്രിയില്‍ ചികിത്സയിലാണ്. കൊല്ലം കുറവമ്പാലത്താണ് ദമ്പതികള്‍ താമസിക്കുന്നത്.
സംഭവത്തില്‍ കുഞ്ഞിന്റെ അച്ഛൻ മുരുകന്‍, അമ്മ മാരിയമ്മ എന്നിവരെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും പരസ്പരം ആരോപണം ഉന്നയിക്കുകയാണെന്നും അതിനാലാണ് രണ്ട് പേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതെന്നും പൊലീസ് അറിയിച്ചു.