Connect with us

Kannur

വെളിച്ചം കെടില്ല; ‘അണയാവിളക്കായി’ ഇവരുണ്ട്‌

Published

on

Share our post

കണ്ണൂർ : നിർത്താതെ പെയ്യുന്ന മഴയത്ത്‌ വീട്ടിലോ സുരക്ഷിതസ്ഥാനങ്ങളിലോ എത്താൻ ആഗ്രഹിക്കുന്നവരാണ്‌ നമ്മളെല്ലാവരും. എന്നാൽ, വെളിച്ചം കെടാതിരിക്കാൻ പെരുമഴയും കാറ്റും വകവയ്‌ക്കാതെ രാപകൽ ഭേദമന്യേ കർമനിരതരാകുകയാണ്‌ വൈദ്യുതി വകുപ്പ്‌ ജീവനക്കാർ. ഒരാഴ്‌ചയായി പെയ്യുന്ന കൊടുംമഴയിൽ ജില്ലയിൽ പലയിടങ്ങളിലും വൈദ്യുതകമ്പികളും പോസ്‌റ്റുകളും പൊട്ടിവീണു. എന്നിട്ടും ജനജീവിതത്തെ ബാധിക്കാത്ത നിലയിൽ വൈദ്യുതി വിതരണം പുനസ്ഥാപിക്കുന്നതിൽ കാര്യക്ഷമമായ പ്രവർത്തനമാണ്‌ കെ.എസ്‌.ഇ.ബി വകുപ്പും ജീവനക്കാരും നടത്തുന്നത്‌. മഴ കനത്ത സാഹചര്യത്തിൽ പ്രത്യേകം കൺട്രോൾ റൂം തുറന്നാണ്‌ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്‌. 

15,144 പ്രശ്‌നം പരിഹരിച്ചു

മഴയിൽ വൈദ്യുതിബന്ധം തടസ്സപ്പെട്ട 15,144 ഗുണഭോക്താക്കളുടെ പ്രശ്‌നം കഴിഞ്ഞ അഞ്ചുദിവസത്തിനുള്ളിൽ കെഎസ്‌ഇബി പരിഹരിച്ചു. 2100 ഇടങ്ങളിലാണ്‌ ലൈനിൽ വൃക്ഷങ്ങൾ പൊട്ടിവീണത്‌. കണ്ണൂർ, ശ്രീകണ്ഠപുരം രണ്ട്‌ സർക്കിളുകളിലായി പ്രത്യേകം കൺട്രോൾ റൂമുകൾ തുറന്നു. നോർത്ത് മലബാർ വിതരണ വിഭാഗം ചീഫ് എൻജിനിയർ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നുണ്ട്‌.  

നഷ്‌ടം – 70 ലക്ഷം

കഴിഞ്ഞ ഒരാഴ്‌ചത്തെ മഴയുടെ ഭാഗമായി കെ.എസ്‌.ഇ.ബി നഷ്‌ടം കണക്കാക്കുന്നത്‌ 70 ലക്ഷം രൂപയാണ്‌. 16 ഹൈടെൻഷൻ പോസ്‌റ്റുകളും 185 ലോ ടെൻഷൻ – പോസ്‌റ്റുകളും തകർന്നു. അഞ്ച്‌ ഹൈടെൻഷൻ ലൈനുകളും 734 ലോ ടെൻഷൻ ലൈനുകളും. മൂന്ന്‌ ട്രാൻസ്‌ഫോമർ ലൈനുകളും തകരാറിലായി. 31 ട്രാൻസ്ഫോർമറുകളും സ്വിച്ച് ഓഫ് ചെയ്യേണ്ടിവന്നു. 

വെള്ളമുയർന്ന 12 സ്ഥലങ്ങളിൽ ട്രാൻസ്‌ഫോർമർ ഓഫ് ചെയ്‌തു. 420 ഉപഭോക്താക്കളുടെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്‌. –


Share our post

Kannur

കെ.എസ്.ആർ.ടി.സിയില്‍ 24 മണിക്കൂർ പണിമുടക്ക് തുടങ്ങി

Published

on

Share our post

കണ്ണൂർ: കെ.എസ്.ആർ.ടി.സിയിലെ ഒരു വിഭാഗം ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി. ഇന്ന് രാത്രി 12 വരെയാണ് പണിമുടക്ക്. ശമ്പളവും പെൻഷനും കൃത്യമായി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്. പണിമുടക്കിനെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്നോം പ്രഖ്യാപിച്ചു.കോൺഗ്രസ് അനുകൂല യൂണിയനുകളുടെ കൂട്ടായ്മയായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക്ക് ഫെഡറേഷനാണ് പണിമുടക്കുന്നത്. ശമ്പളവും പെൻഷനും കൃത്യമായി വിതരണം ചെയ്യുക, 31% ഡി.എ കുടിശിക അനുവദിക്കുക, ദേശസാൽകൃത റൂട്ടുകളുടെ സ്വകാര്യവത്ക്കരണം അവസാനിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. പണിമുടക്കിനെ കർശനമായി നേരിടാനാണ് മാനേജ്മെന്റിന് സർക്കാർ‍ നൽകിയ നിർദേശം. പണിമുടക്ക് ദിവസം ഓഫീസർമാർ ജോലിയിലുണ്ടാകണം എന്ന് നിർദേശിച്ചിട്ടുണ്ട്.


Share our post
Continue Reading

Kannur

ബജറ്റ് ടൂറിസം സെൽ ആഡംബര കപ്പൽ യാത്ര

Published

on

Share our post

പയ്യന്നൂർ:കെഎസ്ആർടിസി പയ്യന്നൂർ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ഫെബ്രുവരി എട്ടിന് കൊച്ചിയിൽ നിന്നും ആഡംബര കപ്പൽ യാത്ര സംഘടിപ്പിക്കുന്നു. ഫെബ്രുവരി ഏഴിന് രാത്രി ഒമ്പതിന് പയ്യന്നൂരിൽ നിന്ന് പുറപ്പെട്ട് ഒൻപതിന് രാവിലെ ആറിന് തിരിച്ചെത്തുന്ന വിധത്തിലാണ് യാത്രയുടെ ക്രമീകരണം. 40 പേർക്കാണ് അവസരം ലഭിക്കുക. കപ്പൽ യാത്രക്ക് പുറമെ കൊച്ചി മറൈൻ ഡ്രൈവ്, മട്ടാഞ്ചേരി തുടങ്ങിയ സ്ഥലങ്ങളും സന്ദർശിക്കും. ഫോൺ : 9745534123, 8075823384.


Share our post
Continue Reading

Kannur

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ മുണ്ടേരി സ്വദേശി തളിപ്പറമ്പിൽ അറസ്റ്റില്‍

Published

on

Share our post

തളിപ്പറമ്പ്: തളിപ്പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പുളിമ്പറമ്പില്‍ വാടകയ്ക്ക് താമസിക്കുന്ന മുണ്ടേരി സ്വദേശി വണ്ണാറപുരയില്‍ വിനോദിനെ (36) ആണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.ഫെബ്രുവരി ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.


Share our post
Continue Reading

Trending

error: Content is protected !!