വ്യാജ സന്ദേശങ്ങളിൽ ജാഗ്രത പാലിക്കണം: നിയമകമ്മീഷൻ

ന്യൂഡൽഹി : ഏക സിവിൽ കോഡ് സംബന്ധിച്ച് വരുന്ന വ്യാജ വാട്‌സാപ് സന്ദേശവും ഫോൺകോളും അവഗണിച്ച് ജാഗ്രത പാലിക്കണമെന്ന് ദേശീയ നിയമകമീഷൻ. കമീഷൻ അംഗങ്ങളുടെ പേരടക്കമുള്ള സന്ദേശവും ഫോൺകോളും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. അറിയിപ്പിനായി ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുകയോ പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പി.ഐ.ബി) വഴിയുള്ള പത്രക്കുറിപ്പിനെമാത്രം ആശ്രയിക്കുകയോ ചെയ്യണമെന്നും കമീഷൻ വ്യക്തമാക്കി. ജൂൺ 14മുതൽ ഇതുവരെ ഏക സിവിൽ കോഡിൽ 19 ലക്ഷം അഭിപ്രായങ്ങൾ ലഭിച്ചു. ജൂലൈ 13വരെ അഭിപ്രായം അറിയിക്കാൻ അവസരമുണ്ടെന്നും കമീഷൻ അറിയിച്ചു.