കരിങ്കൽ ക്വാറിയിൽ നിന്ന് നീക്കിയ മൺകൂന മഴയത്തിടിഞ്ഞ് കൃഷിനാശം; സംഭവം ആലച്ചേരിയിൽ

Share our post

കോളയാട് :ആലച്ചേരി കൊളത്തായിയിലെ കരിങ്കൽ ക്വാറി ഖനനത്തിനുവേണ്ടി മാറ്റി കൂട്ടിയിട്ട മണ്ണ്ശക്തമായ മഴയത്തിടിഞ്ഞ് കൃഷിയും കൃഷിഭൂമിയും നശിച്ചതായി പരാതി.

കൊളത്തായിക്കുന്നിലെ മലബാർ ക്വാറിക്ക് സമീപത്തെ സലാം ഹാജി,ബേബി മാസ്റ്റർ എന്നിവരുടെ കൃഷിയിടത്തിലാണ് നാശമുണ്ടായത്.

സ്ഥലമുടമകളുടെ പരാതിയിൽ കോളയാട് പഞ്ചായത്ത് പ്രസിഡന്റ് എം.റിജി , വൈസ് പ്രസിഡന്റ് കെ.ഇ.സുധീഷ് കുമാർ എന്നിവർ സ്ഥലം സന്ദർശിച്ചു.

ജനവാസ കേന്ദ്രത്തിലുള്ള മണ്ണ് നീക്കം ചെയ്യുന്നതിനാവശ്യമായ നടപടി സ്വീകരിക്കാൻ റവന്യൂ അധികാരികൾക്ക് പഞ്ചായത്തധികൃതർ നിർദേശം നല്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!