തലശേരിയിൽ ഒമ്പത്‌ വയസുകാരി പനി ബാധിച്ച്‌ മരിച്ചു

Share our post

തലശേരി :തലശേരി ജനറൽ ആശുപത്രിയിലെ നഴ്‌സിങ്ങ്‌ ഓഫീസർ മലപ്പുറം മങ്കട സ്വദേശി ജനിഷയുടെ മകൾ അസ്‌ക സോയ (9) പനി ബാധിച്ച്‌ മരിച്ചു. വെള്ളിയാഴ്‌ച രാത്രിയാണ്‌ ജനറൽ ആശുപത്രി ബേബി വാർഡിൽ പ്രവേശിപ്പിച്ചത്‌. പുലർച്ചെ രണ്ട്‌ മണിയോടെ അപസ്‌മാരം ഉണ്ടായതിനെ തുടർന്ന്‌ കോഴിക്കോടേക്ക്‌ റഫർ ചെയ്‌തു.

ആംബുലൻസിൽ വടകര എത്തുമ്പോഴേക്കും ഗുരുതര അവസ്ഥയിൽ ആയിരുന്നു. കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രി വെന്റിലേറ്ററിൽ പുലർച്ചെ അഞ്ച് മണിയോടെ ആണ്‌ മരണം. എച്ച്‌. വൺ, എൻ. വൺ പനിയാണെന്ന്‌ സംശയിക്കുന്നു. പനി ബാധിച്ച്‌ വ്യാഴാഴ്‌ച ഒ. പിയിൽ ചികിത്സ തേടിയിരുന്നു.

അമ്മയോടൊപ്പം നടന്നാണ്‌ വെള്ളിയാഴ്‌ച ആശുപത്രിയിൽ എത്തിയത്‌. ജനിഷ എട്ട് മാസമായി തലശേരിയിൽ എത്തിയിട്ട്‌. വാടക വീട്ടിലാണ്‌ താമസം. പിതാവ്‌ മുഹമ്മദ്‌ അഷറഫ്‌. ഒരു സഹോദരനുണ്ട്‌. മൃതദേഹം കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!