തൊണ്ടിയിൽ കാൽനടയാത്രക്കാരനെ കാറിടിച്ച് തെറിപ്പിച്ചു

പേരാവൂർ: റോഡരികിലൂടെ നടക്കുകയായിരുന്ന യുവാവിനെ നിയന്ത്രണം തെറ്റി വന്ന കാറിടിച്ച് പരിക്കേല്പ്പിച്ചു. തൊണ്ടിയിലെ വരകുകാലായിൽ ജിമ്മി വർക്കിച്ചനാണ് (35) പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ ജിമ്മിയെ കണ്ണൂരിലെ സ്വകാര്യാസ്പത്രിയിലേക്ക് കൊണ്ടുപോയി. ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് അപകടം. തെറ്റുവഴി ഭാഗത്ത് നിന്ന് വന്ന കാർ ജിമ്മിയെ ഇടിച്ച ശേഷം സമീപത്തെ വീട്ടുമതിലിലിടിച്ചാണ് നിന്നത്.