ഓൺലൈൻ തട്ടിപ്പുകൾ അറിയിക്കാൻ സൈബർ ക്രൈം ഹെൽപ് ലൈൻ നമ്പർ

Share our post

തിരുവനന്തപുരം : ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരായി ജാഗ്രത വേണമെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പൊലീസിന്റെ നിർദേശം. തട്ടിപ്പിൽ അകപ്പെട്ടെന്ന് മനസിലായാൽ ഉടൻ സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പരായ 1930ൽ അറിയിക്കണമെന്നും നിർദേശമുണ്ട്.

പൊതുജനങ്ങൾക്ക് അവരുടെ പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനും നഷ്ടപ്പെട്ട പണം വീണ്ടെടുക്കുന്നതിനുള്ള സഹായം സ്വീകരിക്കുന്നതിനുമായി ഒക്കെ ഈ നമ്പർ ഉപയോ​ഗിക്കാവുന്നതാണ്. പരാതികൾ നാഷണൽ സൈബർ ക്രൈം പോർട്ടലിലൂടെയും https://cybercrime.gov.in രജിസ്റ്റർ ചെയ്യാവുന്നതാണെന്നും പൊലീസ് അറിയിച്ചു.

കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ജാഗ്രതയുള്ളവരായിരിക്കണം
അഥവാ പെട്ട് പോയെന്ന് ഉറപ്പായാൽ അപ്പൊ തന്നെ വിളിക്കണേ !! 1930

വർദ്ധിച്ചുവരുന്ന സൈബർ ക്രൈം കേസുകളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായുള്ള സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പർ ആണ് 1930. പൊതുജനങ്ങൾക്ക് അവരുടെ പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനും നഷ്ടപ്പെട്ട പണം വീണ്ടെടുക്കുന്നതിനുള്ള സഹായം സ്വീകരിക്കുന്നതിനും ഈ ഹെൽപ്പ്‌ലൈൻ നമ്പർ ഉപയോഗിക്കാവുന്നതാണ്.

അതിനാൽ, നിങ്ങൾ സൈബർ കുറ്റകൃത്യത്തിന് ഇരയായിട്ടുണ്ടെങ്കിൽ, അത് റിപ്പോർട്ട് ചെയ്യാൻ നിങ്ങൾക്ക് സൈബർ ഹെൽപ്പ്‌ലൈൻ നമ്പർ ആയ 1930 ൽ വിളിക്കാവുന്നതാണ്. പരാതികൾ നാഷണൽ സൈബർ ക്രൈം പോർട്ടലിലൂടെയും https://cybercrime.gov.in റിപ്പോർട്ട് ചെയ്യാവുന്നതാണ്.

സൈബര്‍ ക്രൈം കേസുകളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് ഹെല്‍പ്പ് ലൈന്‍ നമ്പര്‍. പൊതുജനങ്ങള്‍ക്ക് അവരുടെ പരാതികള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും നഷ്ടപ്പെട്ട പണം വീണ്ടെടുക്കുന്നതിനുള്ള സഹായം സ്വീകരിക്കുന്നതിനും ഈ ഹെല്‍പ്പ്ലൈന്‍ നമ്പര്‍ ഉപയോഗിക്കാവുന്നതാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!