തൊഴിലുറപ്പ് പദ്ധതിയിൽ രാജ്യത്തിനാകെ മാതൃക തീർക്കുകയാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Share our post

തൊഴിലുറപ്പ് പദ്ധതിയിൽ രാജ്യത്തിനാകെ മാതൃക തീർക്കുകയാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം 950 ലക്ഷം തൊഴിൽ ദിനങ്ങൾ അംഗീകരിച്ചപ്പോൾ കേരളം സൃഷ്ടിച്ചത് 965.67 ലക്ഷം തൊഴിൽ ദിനങ്ങളാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

തൊഴിൽ ദിനങ്ങളുടെ എണ്ണത്തിന്റെ ദേശീയ ശരാശരി 47.84 ആണെങ്കിൽ കേരളത്തിന്റെ ശരാശരി 62.26 ആണ്. കേന്ദ്ര സർക്കാർ തളർത്താൻ ശ്രമിച്ച പദ്ധതിയാണ് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെന്നത് കേരളത്തിന്റെ നേട്ടത്തിന്‍റെ മാറ്റു കൂട്ടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

തൊഴിൽ ആവശ്യപ്പെട്ട 16,30,876 കുടുംബങ്ങൾക്ക് തൊഴിൽ അനുവദിക്കാൻ സാധിക്കുകയും അതിൽ 15,51,272 കുടുംബങ്ങൾ തൊഴിലെടുക്കുകയും ചെയ്തു. 867.44 ലക്ഷം തൊഴിൽ ദിനങ്ങൾ സ്ത്രീകൾക്ക് നൽകാനും സാധിച്ചു.

ആകെ സൃഷ്ടിക്കാൻ സാധിച്ച തൊഴിൽ ദിനങ്ങളുടെ 89.82 ശതമാനമാണതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നേരത്തെ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സമ്പൂര്‍ണ്ണ സോഷ്യല്‍ ഓഡിറ്റ് പ്രഖ്യാപനം മുഖ്യമന്ത്രി നിർവഹിച്ചിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!