കനത്ത മഴയിൽ മാലൂരിൽ വീട് തകർന്നു

മാലൂർ: കനത്ത മഴയിൽ കുരുമ്പോളിൽ ചെമ്രാടത്ത് ശാന്തയുടെ വീട്തകർന്നു. ആർക്കും പരിക്കില്ല .കാഞ്ഞിലേരിയിൽ വീടിന്റെ മതിലിടിഞ്ഞു നാശനഷ്ടമുണ്ടായി.
എല്ലാ ഭാഗത്തും കൃഷികൾ വെള്ളത്തിനടിയിലായ സ്ഥിതിയാണ് .അടിയന്തര സാഹചര്യങ്ങളെ നേരിടാൻ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് വി.ഹൈമാവതി അറിയിച്ചു.