മാലൂരിലെ പൂർവ വിദ്യാർഥി കൂട്ടായ്മ നടത്തിയ ചടങ്ങിലെ മാലിന്യം പേരാവൂർ പഞ്ചായത്ത് ട്രഞ്ചിംഗ് ഗ്രൗണ്ടിൽ തള്ളി

പേരാവൂർ: മാലൂർ ഹൈസ്‌കൂളിലെ പൂർവ വിദ്യാർഥി കൂട്ടായ്മ നടത്തിയ ചടങ്ങിലെ മാലിന്യം പേരാവൂർ പഞ്ചായത്തിലെ ട്രഞ്ചിംഗ് ഗ്രൗണ്ടിൽ തള്ളിയതായി പരാതി.
നിരോധിത പേപ്പർ പ്ലേറ്റ്,ഐസ്‌ക്രീം കപ്പുകൾ,പേപ്പർ ഗ്ലാസുകൾ,ചടങ്ങിലെ ഐ.ഡി കാർഡുകൾ എന്നിവിയടക്കമുള്ള മാലിന്യമാണ് അധികൃതരുടെ അനുമതിയില്ലാതെ ട്രഞ്ചിംഗ് ഗ്രൗണ്ടിൽതള്ളിയത്.
മാലിന്യം തള്ളിയത് ആരെന്ന് അന്വേഷിക്കുകയാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പേരാവൂർ പഞ്ചായത്തധികൃതർ പറഞ്ഞു.